ഉദുമ ഉദയമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം ആറാട്ട് മഹോല്‍സവത്തിന് കലവറ നിറച്ചു

ഉദുമ ഉദയമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം ആറാട്ട് മഹോല്‍സവത്തിന് കലവറ നിറച്ചു

ഉദുമ: ഉദയമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഏപ്രില്‍ 13 മുതല്‍ 18 വരെ നടക്കുന്ന ആറാട്ട് മഹോല്‍സവത്തിന് മഹോത്സവത്തിന് തുടക്കം കുറിച്ച് തിങ്കളാഴ്ച രാവിലെ കലവറ നിറയ്ക്കല്‍ ചടങ്ങ് നടന്നു. ക്ഷേത്ര മാതൃസമിതിയുടെയും കുണ്ടില്‍ ഫ്രണ്ട്സ് തെക്കേക്കരയുടേയും നേതൃത്വത്തില്‍ മുത്തുകുടകളുടേയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നടന്ന കലവറ ഘോഷയാത്രയില്‍ നിരവധി വിശ്വാസികള്‍ സംബന്ധിച്ചു. തുടര്‍ന്ന് പത്മാവതി വിശാലാക്ഷനും സംഘവും സംഗീതാര്‍ച്ചന അവതരിപ്പിച്ചു. 14 ന് ചൊവ്വാഴ്ച രാവിലെ 11.05 ന് ആറാട്ട് മഹോല്‍സവത്തിന് കൊടിയേറും. 15 ന് ബുധനാഴ്ച പുലര്‍ച്ചെ 3.50ന് വിഷുക്കണി. 16 ന് വ്യാഴാഴ്ച നടുവിളക്ക് നിലമാല ഉല്‍സവം. 17ന് വെളളിയാഴ്ച പള്ളിവേട്ട. 18 ന് ശനിയാഴ്ച ആറാട്ട്. ഉച്ചില്ലത്ത് കെ.യു.പത്മനാഭ തന്ത്രിയുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് ഉദുമ ആറാട്ട് മഹോല്‍സവം നടക്കുന്നത്. ഉല്‍സവ ദിവസങ്ങളില്‍ വിഷു ഒഴികേ എല്ലാ ദിവസവും ഉച്ചയ്ക്ക് 12.30 മുതല്‍ അന്നദാനം ഉണ്ടായിരിക്കും.

Scroll to Top