തീവ്രവാദ നിലപാടും ഭാഷയും കൊണ്ട് ഇങ്ങോട്ട് വരണ്ട;
വിമര്‍ശിക്കുന്നവരെ എതിര്‍ക്കുന്നത് തീവ്രവാദികളുടെ ഭാഷയാണ്. ജമാത്തെ ഇസ്ലാമിയും എസ്ഡിപിഐയും സ്വീകരിക്കുന്ന തീവ്രവാദ നിലപാടും ആ ഭാഷയും കൊണ്ട് ഇങ്ങോട്ട് വരരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊല്ലം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ വിമര്‍ശനം തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാദിഖലി തങ്ങളെക്കുറിച്ച് പറയാന്‍ പാടില്ലെന്ന് ലീഗിലെ ചില നേതാക്കള്‍ പറഞ്ഞാല്‍ അത് നാട് അംഗീകരിക്കുമോ എന്ന് പിണറായി ചോദിച്ചു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് സ്വീകരിക്കേണ്ട നിലപാടല്ല സാദിഖലി തങ്ങള്‍ സ്വീകരിച്ചത്. വിമര്‍ശിക്കുന്നവരെ എതിര്‍ക്കുന്നത് തീവ്രവാദികളുടെ ഭാഷയാണ്. ജമാത്തെ ഇസ്ലാമിയും എസ്ഡിപിഐയും സ്വീകരിക്കുന്ന തീവ്രവാദ നിലപാടും ആ ഭാഷയും കൊണ്ട് ഇങ്ങോട്ട് വരരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആര്‍എസ്എസിനെയും സംഘപരിവാറിനെയും മാത്രമല്ല, ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും സിപിഎം എതിര്‍ക്കും. വര്‍ഗീയതയോട് ഒരു വിട്ട് വീഴ്ചയുമില്ല. മുന്‍പ് എപ്പോഴെങ്കിലും ലീഗ് ജമാഅത്തെ ഇസ്ലാമിക്കൊപ്പം നിന്നിട്ടുണ്ടോ. സാദിഖലി തങ്ങള്‍ അല്ലേ അതിന് ഉത്തരവാദിയെന്ന് പിണറായി വിജയന്‍ ചോദിച്ചു. പാണക്കാട് തങ്ങളെ കുറിച്ച് പറയാന്‍ പാടില്ല പോലും. പാണക്കാട് കുറേ തങ്ങള്‍മാരുണ്ട്. ഞാന്‍ അവരെക്കുറിച്ചൊന്നും പറഞ്ഞില്ല. പറഞ്ഞത് മുസ്ലീം ലീഗിന്റെ പ്രസിഡന്റിനെക്കുറിച്ചാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് സ്വീകരിക്കേണ്ട നിലപാടല്ല സാദിഖലി തങ്ങള്‍ സ്വീകരിച്ചത്. സാദിഖലി തങ്ങളെക്കുറിച്ച് പറയാന്‍ പാടില്ലെന്ന് ലീഗിലെ ചില നേതാക്കള്‍ പറഞ്ഞാല്‍ അത് നാട് അംഗീകരിക്കുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
വര്‍ഗീയതയോട് കോണ്‍ഗ്രസിന് മൃദുനിലപാടെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. വര്‍ഗീയ ശക്തികളെ പ്രീണിപ്പിക്കുന്നതാണ് കോണ്‍ഗ്രസ് നയമെന്ന് പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ഇപ്പോഴും ആര്‍എസ്എസുകാരനായ ഒരാളെ കോണ്‍ഗ്രസിലേക്ക് സ്വീകരിച്ചു. അയാളെ കുറിച്ച് കൂടുതലൊന്നും പറയുന്നില്ലെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.