റിപ്പര്‍ ചന്ദ്രന്‍ കേസിലെ നിര്‍ണ്ണായക ദൃക്‌സാക്ഷി മരിച്ച നിലയില്‍.
അസ്വഭാവിക മരണത്തിന് കേസെടുത്ത് പോലീസ്.റിപ്പര്‍ ചന്ദ്രന്‍ കേസിലെ നിര്‍ണ്ണായക ദൃക്‌സാക്ഷി മരിച്ച നിലയില്‍.റിപ്പര്‍ ചന്ദ്രന്‍ ഇരട്ട കൊലക്കേസിലെ പ്രധാന ദൃക്‌സാക്ഷിയായിരുന്ന ബാലചന്ദ്രനെയാണ് (53) സ്വന്തം വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി.
മഞ്ചേശ്വരം വാമഞ്ചൂര്‍ ചെക്ക്‌പോസ്റ്റ് ശാസ്താക്ഷേത്രത്തിന് സമീപത്തെ വീട്ടിലാണ് സംഭവം.1985-ല്‍ നാടിനെ ഞെട്ടിച്ച വാമഞ്ചൂര്‍ ഇരട്ടക്കൊലപാതക കേസില്‍ ബാലചന്ദ്രന്‍ നല്‍കിയ മൊഴിയാണ് റിപ്പര്‍ ചന്ദ്രന് വധശിക്ഷ വിധിക്കാന്‍ നിര്‍ണായകമായത്. അന്ന് 13 വയസുകാരനായിരുന്ന ബാലചന്ദ്രന്‍ സ്വന്തം പിതാവിനെയും ജോലിക്കാരനെയും റിപ്പര്‍ ചന്ദ്രന്‍ കൊലപ്പെടുത്തിയ സംഭവത്തിന്റെ ദൃക്‌സാക്ഷിയായിരുന്നു.
മൂന്ന് ദിവസമായി ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് മംഗളൂരുവില്‍ താമസിക്കുന്ന സഹോദരി ശശികല ബുധനാഴ്ച വൈകുന്നേരം വീട്ടിലെത്തി പരിശോധിക്കുമ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു.
വീട്ടില്‍ കയറി ചുറ്റികകൊണ്ട് തലക്കടിച്ച് നരസപ്പയ്യ ഹന്തെയും ജോലിക്കാരനായ വിശ്വനാഥനെയും റിപ്പര്‍ ചന്ദ്രന്‍ കൊലപ്പെടുത്തുകയായിരുന്നു. മാതാവ് ഇന്ദിര ഹന്തെയെയും ഗുരുതരമായി ആക്രമിച്ചെങ്കിലും പിന്നീട് അവര്‍ക്ക് ചികിത്സയിലൂടെ ജീവന്‍ തിരികെ ലഭിച്ചു.. എന്നാല്‍ വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് പിന്നീട് അവര്‍ മരണത്തിന് കീഴടങ്ങി..
ഈ കേസുള്‍പ്പെടെ 14 കൊലക്കേസുകളിലെ പ്രതിയായിരുന്ന റിപ്പര്‍ ചന്ദ്രന് 13 കേസുകളില്‍ ജീവപര്യന്തം തടവ് ശിക്ഷയും വാമഞ്ചൂര്‍ കേസിലാണ് വധശിക്ഷ കോടതി വിധിച്ചത്. സുപ്രീംകോടതിയും രാഷ്ട്രപതിയും ശിക്ഷ ശരിവച്ചതിനെ തുടര്‍ന്ന് 1991 ജൂലൈ 6-ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ചാണ് റിപ്പര്‍ ചന്ദ്രന്റെ വധശിക്ഷ നടപ്പാക്കിയത്. കേരളത്തിലെ അവസാനത്തെ വധശിക്ഷയാണ് ഇത്.നീലേശ്വരത്തിന് സമീപത്തെ കരിന്തളം സ്വദേശിയായിരുന്നു റിപ്പര്‍ ചന്ദ്രന്‍ എന്ന സീരിയല്‍ കൊലയാളി.
റിപ്പര്‍ ചന്ദ്രന്‍ കേസിലെ നിര്‍ണ്ണായക ദൃക്‌സാക്ഷി മരിച്ച നിലയില്‍.




