വിമാനങ്ങള്‍ കൂട്ടിയിടിച്ചു; സംഭവം ഡല്‍ഹി വിമാനത്താവളത്തില്‍

വിമാനങ്ങള്‍ കൂട്ടിയിടിച്ചു; സംഭവം ഡല്‍ഹി വിമാനത്താവളത്തില്‍

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ റണ്‍വേയ്ക്ക് സമീപം ആകാശ എയര്‍ ഫ്ളൈറ്റില്‍ സ്പേസ്ജെറ്റിന്റെ എയര്‍ക്രാഫ്റ്റ് ഇടിച്ചു. ഇരുവിമാനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആകാശ ഫ്ളൈറ്റിലുണ്ടായിരുന്ന യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരം. വിമാനങ്ങള്‍ കൂട്ടിയിടിച്ചതിന് പിന്നാലെ സ്പൈസ്ജെറ്റ് വിമാനത്തിന്റെ വലത് ചിറകിനും ആകാശ എയിന്റെ ഇടത് വശത്തുള്ള ഹൊറിസോണ്ടല്‍ സ്റ്റെബിലൈസറിനുമാണ് കേടുപാടുകള്‍ സംഭവിച്ചത്.

സ്പൈസ്ജെറ്റിന്റെ B737-700 റണ്‍വേ ഗ്രൗണ്ടില്‍ കൂടി സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായതെന്നും കേടുപാടുകള്‍ സംഭവിച്ചതെന്നും കമ്പനി വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ആകാശ എയറിന്റെ ഡല്‍ഹിയില്‍ നിന്നും ഹൈദരാബാദിലേക്കുള്ള QP 1406 വിമാനത്തിലാണ് സ്പൈസ്ജെറ്റ് ഫ്ളൈറ്റ് ഇടിച്ചത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ക്കായി മറ്റ് യാത്രാ സജ്ജീകരണം നടത്താനുള്ള ശ്രമത്തിലാണ് ടീമെന്നും അവരെ വിമാനത്തില്‍ നിന്നും സുരക്ഷിതമായി പുറത്തിറക്കിയിട്ടുണ്ടെന്നും ആകാശ് എയര്‍ വക്താവും അറിയിച്ചിട്ടുണ്ട്.

സമാനമായ സംഭവം ഇക്കഴിഞ്ഞ ഫെബ്രുവരി 3ന് മുംബൈ വിമാനത്താവളത്തിലും ഉണ്ടായിരുന്നു. ഇന്‍ഡിഗോ വിമാനത്തിന്റെ ചിറകിന്റെ അറ്റം എയര്‍ ഇന്ത്യ വിമാനത്തില്‍ തട്ടുകയാണ് ഉണ്ടായത്. രണ്ട് വിമാനങ്ങളിലും യാത്രക്കാരുണ്ടായിരുന്നു.

Scroll to Top