കാസര്‍ഗോഡ് 13 ക്കാരന് വിദ്യാര്‍ത്ഥിക്ക് സൂര്യാഘാതം ഏറ്റു
കാസര്‍ഗോഡ് ,
കാഞ്ഞങ്ങാട് 13 വയസുകാരനായ വിദ്യാര്‍ത്ഥിക്ക് സൂര്യാഘാതം ഏറ്റു. സാരമായി പൊള്ളലേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിനടുത്ത് താമസിക്കുന്ന അബ്ദുള്‍ റഹ്‌മാന്‍ പാണത്തൂരിന്റെ മകന്‍ മുഹമ്മദ് ജുബൈറിനാണ് സൂര്യാഘാതമേറ്റത്. ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് സൂര്യാഘാതം ഏല്‍ക്കുന്നത്. ആദ്യം കാര്യമാക്കിയിരുന്നില്ല. അസ്വസ്ഥത അനുഭവപ്പെട്ടതോടെ വീട്ടുകാര്‍ പരിശോധിച്ചതില്‍ പുറത്ത് ചുമലില്‍ രണ്ട് ഭാഗത്തും വലിയ രീതിയില്‍ പൊള്ളലേറ്റതായി
കണ്ടെത്തി .അജാനൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിക്ക് ഡോക്ടര്‍ സൂര്യാഘാതം സ്ഥിരീകരിച്ചു. ഇഖ്ബാല്‍ സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ജുബൈര്‍.




