കോണ്‍വേക്കഷന്‍ സെറിമണിയും അവാര്‍ഡ് വിതരണവും സംഘടിപ്പിച്ചു.

എതിര്‍ത്തോട്: ശംസുല്‍ ഉലമ ഇസ്ലാമിക് അക്കാദമിയുടെ കീഴിലുള്ള അല്‍ബിര്‍,ബിസ്മി ഇസ്ലാമിക് സ്‌കൂളുകളുടെ കോണ്‍വേക്കഷന്‍ ചടങ്ങ് ചെര്‍ക്കള ഐ മാക്‌സ് ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിച്ചു.
2025-26 അധ്യയന വര്‍ഷത്തെ പ്രീ പ്രൈമറി ഘട്ടം പൂര്‍ത്തീകരിച്ച 65 വിദ്യാര്‍ത്ഥികളാണ് ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചത്.
ശംസുല്‍ ഉലമ ഇസ്ലാമിക് അക്കാദമി ചെയര്‍മാന്‍ ഡോ: ഇ അബ്ദുല്ല കുഞ്ഞി അധ്യക്ഷത നിര്‍വഹിച്ച പരിപാടി ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വസന്തന്‍ അജക്കോട് ഉദ്ഘാടനം നിര്‍വഹിച്ചു. അല്‍ബിര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍ ഡോ: കെ.പി മുഹമ്മദ്,എം.ഐ.സി ആര്‍ട്‌സ് & സയന്‍സ് കോളേജ് പ്രിന്‍സിപ്പള്‍ ദീപ എം.കെ എന്നീവര്‍ മുഖ്യാതിഥികളായ ചടങ്ങില്‍ അല്‍ബിര്‍ കാസര്‍ഗോഡ് ജില്ലാ കോര്‍ഡീനേറ്റര്‍ ജാബിര്‍ ഹുദവി ചാനടുക്കം മുഖ്യപ്രഭാഷണം നടത്തി.
എതിര്‍ത്തോട് ജമാഅത്ത് ഭാരവാഹികളായ ഇ അബൂബക്കര്‍ ഹാജി, ബേര്‍ക്ക അബ്ദുല്ല കുഞ്ഞി ഹാജി, ഹസനത്ത് ടീച്ചര്‍ തുടങ്ങിയവര്‍ ആശംസ അറിയിച്ചു സംസാരിച്ചു. പ്രസ്തുത പരിപാടിയില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ അക്കാദമി ചെയര്‍മാനുള്ള സ്റ്റാഫ് കൗണ്‍സിലിന്റെ സ്‌നേഹോപഹാരം അല്‍ബിര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍ ഡോ: കെ.പി മുഹമ്മദ് ഡോ: ഇ അബ്ദുല്ല കുഞ്ഞിക്ക് കൈമാറി. അതോടപ്പം ഈ അധ്യയന വര്‍ഷത്തെ വിവിധ അവാര്‍ഡുകള്‍ വിതരണം ചെയ്തു.
ബെസ്റ്റ് ടീച്ചറായി വൈ.എംകെ മെമ്മോറിയല്‍ അല്‍ബിര്‍ മാവിനക്കട്ട ഹെഡ് ടീച്ചര്‍ റൈഹാനത്ത് ബീവിയെയും അല്‍ബിര്‍ സ്‌കൂള്‍ എതിര്‍ത്തോട് ബെസ്റ്റ് സ്‌കൂളായും ശംസുല്‍ ഉലമ അല്‍ബിര്‍ സ്‌കൂള്‍ ബേര്‍ക്ക ചെര്‍ക്കള ബെസ്റ്റ് ഗാര്‍ഡന്‍ അവാര്‍ഡും കരസ്ഥമാക്കി. മൂന്ന് സ്‌കൂളുകളിലെയും ബെസ്റ്റ് പാരന്റ്‌സ് അവാര്‍ഡും വിതരണം ചെയ്തു. കൂടാതെ എതിര്‍ത്തോട് ജമാഅത്തിനുള്ള സ്‌നേഹോപഹാരം അക്കാദമി ചെയര്‍മാന്‍ ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ക്ക് കൈമാറി.
അല്‍ബിര്‍ സ്‌കൂള്‍ സംഘടിപ്പിച്ച ഇസ്തിഖാമ സംസ്ഥാന തല മത്സരത്തിന് യോഗ്യത നേടിയ വൈ.എം.കെ മെമ്മോറിയല്‍ അല്‍ബിര്‍ മാവിനക്കട്ട വിദ്യാര്‍ത്ഥി ഫാത്തിമ ജസക്കുള്ള സ്‌നേഹോപഹാരം ഡോ.കെ.പി മുഹമ്മദ് സമ്മാനിച്ചു. സമസ്ത പൊതുപരീക്ഷയില്‍ ബദ്‌റുല്‍ ഹുദാ മദ്‌റസ എതിര്‍ത്തോടില്‍ നിന്ന് ടോപ്പ് പ്ലസ് നേടിയ ഫാത്തിമ ലിയാന, ആയിഷത്ത് ഷഹാ ഷാക്കിറ തുടങ്ങിയവരെയും അനുമോദിച്ചു.

Scroll to Top