കാസറഗോഡ് ആസ്റ്റര്‍ മിംസില്‍ മുട്ട് വേദന, ഹെര്‍ണിയ, തൈറോയ്ഡ് പരിശോധനാ ക്യാമ്പുകള്‍ ഏപ്രില്‍ 30 വരെ

കാസര്‍ഗോഡ്: ആരോഗ്യരംഗത്ത് സേവന മികവ് തെളിയിച്ച ആസ്റ്റര്‍ മിംസ് കാസറഗോഡ് പൊതുജനങ്ങള്‍ക്കായി മാര്‍ച്ച് 26-ന് ആരംഭിച്ച പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍ ഏപ്രില്‍ 30-ന് സമാപിക്കും. മുട്ട് വേദന, ഹെര്‍ണിയ, തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് വിദഗ്ധ ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടേഷനും ആധുനിക രോഗനിര്‍ണ്ണയ പരിശോധനകളും മികച്ച ഇളവുകളോടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിക്കൊണ്ടാണ് ഈ ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. രോഗലക്ഷണങ്ങള്‍ അവഗണിക്കാതെ കൃത്യസമയത്ത് വിദഗ്ധ ചികിത്സ തേടുക എന്നതാണ് ഈ ഉദ്യമത്തിലൂടെ ആസ്റ്റര്‍ മിംസ് ലക്ഷ്യമിടുന്നത്.

ക്യാമ്പിന്റെ ഭാഗമായി വിവിധ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളില്‍ വിപുലമായ പരിശോധനാ സൗകര്യങ്ങളാണ് ആശുപത്രിയില്‍ ഒരുക്കിയിരിക്കുന്നത്. ഓര്‍ത്തോപീഡിക് വിഭാഗം മേധാവി ഡോ. ഷബീര്‍ കാസിമിന്റെ നേതൃത്വത്തില്‍ ആര്‍ത്രൈറ്റിസ്, മുട്ടുവേദന, തേയ്മാനം എന്നിവ അനുഭവിക്കുന്നവര്‍ക്കായി വിദഗ്ധ ഡോക്ടറുടെ കണ്‍സള്‍ട്ടേഷനും ഡിജിറ്റല്‍ എക്‌സ്-റേ പരിശോധനയും ഉള്‍പ്പെടുത്തിയ പാക്കേജ് ലഭ്യമാണ്. അതോടൊപ്പം തന്നെ ഡോ. വിനോദ് കുമാര്‍ നേതൃത്വം വഹിക്കുന്ന ജനറല്‍ ആന്‍ഡ് ലാപ്രോസ്‌കോപ്പിക് സര്‍ജറി വിഭാഗത്തിന്റെ നടത്തുന്ന ഹെര്‍ണിയ രോഗനിര്‍ണ്ണയത്തിനായി അള്‍ട്രാസൗണ്ട് സ്‌കാനിംഗ്, ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ എന്നിവ ക്രമീകരിച്ചിരിക്കുന്നു. കൂടാതെ തൈറോയ്ഡ് സംബന്ധമായ അസുഖങ്ങള്‍ നേരിടുന്നവര്‍ക്ക് വിദഗ്ധ ചികിത്സക്കൊപ്പം തൈറോയ്ഡ് ഫംഗ്ഷന്‍ ടെസ്റ്റും, കഴുത്തിലെ അള്‍ട്രാസൗണ്ട് സ്‌കാനിംഗ് പ്രത്യേക ഇളവുകളോടെ ക്യാമ്പില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനുമായി ഈ നമ്പറുകളില്‍ ബന്ധപ്പെടുക: 04994 351111, 7034534522

Scroll to Top