വനിതാ സംവരണ ബില്‍ അവതരിപ്പിച്ച് അര്‍ജുന്‍ രാം മേഘ്വാള്‍

‘ചരിത്ര നിമിഷം; മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി’; വനിതാ സംവരണ ബില്‍ അവതരിപ്പിച്ച് അര്‍ജുന്‍ രാം മേഘ്വാള്‍

വനിതാ സംവരണ ഭേദ?ഗതി ബില്‍ അവതരിപ്പിച്ച് നിയമമന്ത്രി അര്‍ജുന്‍ രാം മേഘ്വാള്‍. ചരിത്ര നിമിഷമെന്നാണ് കേന്ദ്രമന്ത്രി ബില്ല് അവതരണത്തെ വിശേഷിപ്പിച്ചത്. 1949 മുതലുള്ള ആവശ്യമാണ് വനിത സംവരണം. മോദി സര്‍ക്കാര്‍ സ്ത്രീ ശക്തിക്ക് വേണ്ടി ശക്തമായ നടപടികള്‍ സ്വീകരിച്ചു. നിരവധി പദ്ധതികള്‍ നടപ്പിലാക്കി. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയാണു മോദി പ്രവര്‍ത്തിക്കുന്നതെന്ന് അര്‍ജുന്‍ രാം മേഘ്വാള്‍ പറഞ്ഞു.

സ്ത്രീകളുടെ സംവരണം വൈകാന്‍ സാധ്യത ഉള്ളതുകൊണ്ടാണ് ഇപ്പോള്‍ ഭേദഗതി കൊണ്ടുവരുന്നതെന്ന് നിയമമന്ത്രി അര്‍ജുന്‍ രാം മേഘ്വാള്‍ പറഞ്ഞു. നരേന്ദ്രമോദി വിവിധ വഴികളില്‍ സ്ത്രീകളെ ശാക്തീകരിച്ചു. വര്‍ഷങ്ങളുടെ കാത്തിരിപ്പ് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ യാഥാര്‍ഥ്യം ആകുന്നു. എപിജെ അബ്ദുള്‍ കലാം കണ്ട സ്വപ്നം കൂടിയാണ് യാഥാര്‍ത്ഥ്യം ആകുന്നതെന്ന് അദേഹം ലോക്‌സഭയില്‍ ബില്ല് അവതരിപ്പിക്കുന്ന വേളയില്‍ പറഞ്ഞു. പ്രതിപക്ഷ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെയാണ് ബില്ല് അവതരണം നടക്കുന്നത്.

രാജ്യത്തിന്റെ വികസനത്തിന് സ്ത്രീകളുടെ ഉന്നമനം ആവശ്യമാണെന്ന് അര്‍ജുന്‍ രാം മേഘ്വാള്‍ പറഞ്ഞു. മണ്ഡല പുനര്‍നിര്‍ണയം കാരണം ഒരു സംസ്ഥാനങ്ങള്‍ക്ക് നഷ്ടമുണ്ടാകില്ലെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. ബില്ലിന്മേല്‍ ഇന്നും നാളെയുമായി ലോക്‌സഭയില്‍ പന്ത്രണ്ട് മണിക്കൂര്‍ ചര്‍ച്ച നടക്കും. ഇന്ന് പ്രധാനമന്ത്രി ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും. നാളെ ഉച്ചതിരിഞ്ഞ് നാല് മണിക്കാണ് ബില്ലിന്മേല്‍ വോട്ടെടുപ്പ്. നിയമനിര്‍മാണസഭകളിലെ സീറ്റെണ്ണം ഉയര്‍ത്തി വനിതാസംവരണം നടപ്പാക്കാനുള്ള ബില്ലിനെതിരെ പ്രതിപക്ഷം കടുത്ത എതിര്‍പ്പുയര്‍ത്തി. ഭരണഘടനയ്‌ക്കെതരെയാണ് നീക്കമെന്നും ബില്‍ പിന്‍വലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

Scroll to Top