ഉദുമ: എം.ഐ.സി തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിലേക്കും ദാറുല്‍ ഇര്‍ശാദ് അക്ക്ദമി ഹുദവി കോഴ്‌സിലേക്കും പുതുതായി അഡ്മിഷന്‍ നേടിയ വിദ്യാര്‍ത്ഥികളുടെ പഠനാരംഭത്തിന് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ നേതൃത്വം നല്‍കി. ദാറുല്‍ ഇര്‍ശാദ് അക്കാദമി 29-ാം ബാച്ചും തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജ് 16-ാം ബാച്ചുമാണ് ഈ വര്‍ഷം അഡ്മിഷന്‍ നേടിയത്. ഹാഫിള് റിഷാന്‍ വളപട്ടണത്തിന്റെ ഖത്മുല്‍ ഖുര്‍ആന്‍ ജല്‍സക്ക് ഹാഫിള് അന്‍വര്‍ അസ്ഹരി നേതൃത്വം നല്‍കി.
എം.ഐ.സി ട്രഷറര്‍ കെ.കെ. അബ്ദുല്ല ഹാജി ഖത്തര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സയ്യിദ് ഹുസൈന്‍ തങ്ങള്‍ സ്വാഗതവും, ചെങ്കള അബ്ദുല്ല ഫൈസി പ്രാര്‍ത്ഥനയും നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍ ജാബിര്‍ ഹുദവി ചാനടുക്കം എന്നിവര്‍ സംസരിച്ചു.
സിദ്ദീഖ് നദ്വി ചേരൂര്‍, ഖാലിദ് ഫൈസി ചേരൂര്‍, അബ്ബാസ് ഫൈസി ചേരൂര്‍,അബ്ദുല്‍ ഖാദര്‍ മൗലവി ചേരൂര്‍, അബ്ദുല്ല അര്‍ഷദി, അലി ദാരിമി തൃപ്പനച്ചി, കെ കെ ലത്തീഫ് പടിഞ്ഞാര്‍, ഡോ. ഈ അബ്ദുല്ല കുഞ്ഞി എതിര്‍ത്തോട്, ശുക്കൂര്‍ നീലേശ്വരം,
നിസാര്‍ കല്ലട്ര, അബ്ബാസ് കുന്നില്‍ , ഹാശിം പടിഞ്ഞാര്‍, പി.എം. അബ്ദുല്ലക്കുഞ്ഞി, യാസര്‍ നാലാം വാതുക്കല്‍, ഹമീദ് തൊട്ടി, ഹംസ പുത്തൂര്‍, മന്‍സൂര്‍ ഹുദവി സന്തോഷ് നഗര്‍, എം ഐ സി അഡ്മിനിസ്‌ട്രേറ്റര്‍ സുഹൈല്‍ ഹുദവി മുക്കൂട്,
ഇമാദ് പ്രസിഡണ്ട് സയ്യിദ് ബുര്‍ഹാന്‍ അലി ഹുദവി,
ദാറുല്‍ ഇര്‍ശാദ് പ്രിന്‍സിപ്പള്‍ ഇന്‍ ചാര്‍ജ് ഇര്‍ശാദ് ഹുദവി, വൈസ് പ്രിന്‍സിപ്പള്‍
മഷ്ഹൂദ് ഹുദവി,
ആദില്‍ ഹുദവി, അബ്ദുസ്സമദ് ഹുദവി, ഫള്‌ലുര്‍ റഹ്‌മാന്‍ ഹുദവി, അയാസ് റഹ്‌മാന്‍ ഹുദവി, അബൂബക്കര്‍ ഹുദവി പരയങ്ങാനം , ഹാഫിള് അന്‍സഫ് തൊട്ടി, ഹാഫിള് ഇര്‍ഷാദ് ഹുദവി, ഹാഫിള് മാജിദ് ഇസ്മായില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഡല്‍ഹി ആസ്ഥാനമായുള്ള വേള്‍ഡ് കള്‍ച്ചറല്‍ & എജുക്കേഷന്‍ ഓര്‍ഗനൈസേഷന്റെ ഹോണററി ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഇ. അബ്ദുള്ള കുഞ്ഞി എതിര്‍ത്തോടിന് സ്നേഹോപഹാരം നല്‍കി. ദാറുല്‍ ഹുദാ പൊതുപരീക്ഷയിലെ റാങ്ക് ജേതാക്കളായ മുഹമ്മദ് ഉവൈസ്, അഹമ്മദ് ആമിര്‍, സാഫ്ദില്‍ പി.കെ, അജ്‌നാസ്.ടി.കെ.സി എന്നിവര്‍ക്കും സിംഗപ്പൂര്‍ ഡിബേറ്റിന് സെലക്ഷന്‍ നേടിയ ഹാഫിസ് അനസ്, ഖുര്‍ആന്‍ സ്വന്തം കൈപ്പടയില്‍ പകര്‍ത്തിയെഴുതിയ ഹിഫ്‌ള് കോളേജ് വിദ്യാര്‍ത്ഥി മുഹമ്മദ് മിദ്‌ലാജിനും സമസ്ത ഗ്ലോബല്‍ എക്‌സ്‌പോയില്‍ മികച്ച പ്രകടനം നടത്തിയ മുഹമ്മദ് റാസി, മുഹമ്മദ് ജാസില്‍, അബ്ദുല്ല, മുനവര്‍ സില്‍വാന്‍ എന്നിവരെയും ഉപഹാരം നല്‍കി ആദരിച്ചു.
ൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ട വീടുകളുടെ താക്കോല്‍ കൈമാറ്റം നടന്നത്. ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനവും ഗുണഭോക്താക്കള്‍ക്കുള്ള പട്ടയവിതരണവും മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വഹിച്ചത്.




