ചെന്നൈ സൗത്ത് ഇന്ത്യന്‍ റാലി ഇതിന് സാക്ഷിയാകും.
കാസറഗോഡ് : ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ റാലി കോ-ഡ്രൈവര്‍ മൂസാ ഷരീഫ് , ഈ മാസം 17 മുതല്‍ 19 വരെ ചെന്നൈയില്‍ നടക്കുന്ന 49-ാമത് സൗത്ത് ഇന്ത്യ റാലിയില്‍ കളത്തിലിറങ്ങുന്നതോടെ ഒരു അപൂര്‍വ നേട്ടം കൂടി കൈവരിക്കുകയാണ്. ഈ റാലി ഏഷ്യ പസഫിക് റാലി ചാമ്പ്യന്‍ഷിപ്പിന്റെ (APRC) രണ്ടാം റൗണ്ടും ഷരീഫിന്റെ കരിയറിലെ 350-ാമത്തെ റാലിയുമാണ്.ഇന്ത്യന്‍ മോട്ടോര്‍സ്‌പോര്‍ട്‌സ് ചരിത്രത്തില്‍ ഇതുവരെ ആരും കൈവരിക്കാത്ത നേട്ടമാണ് ഷരീഫ് ഇതുവഴി സ്വന്തമാക്കുക.
കാസര്‍ഗോഡ് മൊഗ്രാല്‍ പെര്‍വാഡ് സ്വദേശിയായ ഷരീഫ് 1993 സീസണില്‍ റാലി രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചു. അതിനുശേഷം 34 തുടര്‍ച്ചയായ സീസണുകളില്‍ 57 വ്യത്യസ്ത ഡ്രൈവര്‍മാരോടൊപ്പം മത്സരിച്ചു. അദ്ദേഹത്തിന്റെ 350 റാലികളില്‍ 104 അന്താരാഷ്ട്ര മത്സരങ്ങളാണ്, 17 രാജ്യങ്ങളില്‍ അദ്ദേഹം മത്സരിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും പരിചയസമ്പന്നനും ഏറ്റവും കൂടുതല്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ച കോ-ഡ്രൈവറുമാണ് ഇദ്ദേഹം.മൂസാ ഷരീഫ് ചരിത്ര നേട്ടം കൈവരിക്കുന്നത് ഉറ്റു നോക്കുകയാണ് കായിക പ്രേമികളും നാട്ടുകാരും.




