എസ് ജെ എം പുത്തിഗെ റെയ്ഞ്ച് മദ്‌റസ കലോത്സവം സമാപിച്ചു;മുഹിമ്മാത്തുദ്ദീന്‍ മദ്‌റസ ജേതാക്കള്‍

പുത്തിഗെ: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന മദ്രസ കലോത്സവ് റെയിഞ്ച് തല പരിപാടികള്‍ക്ക് സമാപനമായി.

സങ്കായം കര മര്‍ഹും മാഹിന്‍ ഹാജി നഗര്‍ മദ്രസയില്‍ നടന്ന പരിപാടി മഞ്ചേശ്വരം എം എല്‍ എ. എ. കെ. എം അഷ്റഫ് ഉദ്ഘാടനം ചെയ്തു

20 മദ്രസകളില്‍ നിന്ന് 400 പ്രതിഭകള്‍ നാലു വേദികളിലായി 5 ഇനങ്ങളില്‍ മാറ്റുരച്ചു.

മുഹിമ്മാത്തുദ്ദീന്‍ മദ്രസ ഒന്നാം സ്ഥാനവും, ബിലാല്‍ നഗര്‍ സി അബ്ദുല്ല മുസ്ലിയാര്‍ മദ്രസ രണ്ടാം സ്ഥാനവും, മദീന മഖ്ദൂം മൂന്നാം സ്ഥാനവും കരസ്തമാക്കി,

സയ്യിദ് അഹമ്മദല്‍ കബീര്‍ ജമലുല്ലൈലി തങ്ങള്‍, സയ്യിദ് അബ്ദുല്‍ കരീം അല്‍ ഹാദി തങ്ങള്‍, അബ്ദുല്‍ റഹ്‌മാന്‍ അഹ്‌സനി മുഹിമ്മാത്ത്, ഉമര്‍ സഖാഫി മുഹിമ്മാത്ത്, നൗഷാദ് സഖാഫി, അബ്ദുല്‍ ഖാദര്‍ സഅദി ചുള്ളിക്കാനം, അബ്ദുല്‍ ഖാദര്‍ സഅദി കട്ടത്തെടുക്ക, ലത്തീഫ് സഖാഫി മൊഗ്രാല്‍, മൊയ്ദു സഅദി ചേരൂര്‍, ഹനീഫ് സഅദി കുമ്പോല്‍, മുഹമ്മദ് ഇര്‍ഷാദ് കളത്തൂര്‍, ഉമര്‍ മാഹിന്‍, മുഹമ്മദ് ഹാജി കര, ഫാറൂഖ് സഖാഫി മളി, ഇബ്രാഹിം സഅദി മളി, അബ്ബാസ് സഖാഫി മണ്‍ട്ടമ, അസീസ് സഖാഫി, അബൂബക്കര്‍ സുഹ്രി, ഹംസ സഅദി അല്‍ അഫ് ളലി, ബഷീര്‍ മദനി പെര്‍ളാഡം, സഫ്വാന്‍ ഹിമമി സഖാഫി, അബ്ദുല്‍ റഹ്‌മാന്‍ മുസ്ലിയാര്‍ ചെന്നാര്‍, ശരീഫ് സഅദി രിഫായി നഗര്‍, സി.എച്ച് സിദ്ദിഖ് ഹിമമി സഖാഫി, അബ്ദുല്‍ ഭാസിത്ത് ഹിമമി, ഇബ്രാഹിം ഖലീല്‍ ഹിമമി, അബ്ദുല്ല സഅദി തുപ്പക്കല്‍ മുഹമ്മദ് കര സംബന്ധിച്ചു
ഫൈസല്‍ സഖാഫി കര സ്വാഗതവും കെ.എം കളത്തൂര്‍ നന്ദിയും പറഞ്ഞു

Scroll to Top