ബോവിക്കാനം : ജന്മനാ സെറിബ്രല്‍ പാള്‍സി എന്ന ബുദ്ധിമുട്ടിനോട് പൊരുതി ജില്ലയില്‍ നിന്നുള്ള ആദ്യത്തെ പാരാ ഒളിമ്പിക് ബെഞ്ച് പ്രസ്സ് ചാമ്പ്യനായി അനുരാഗ് മുണ്ടക്കെ.
കേരള പവര്‍ ലിഫ്റ്റിംഗ് അസോസിയേഷന് കീഴിലുള്ള കാസര്‍കോട് ജില്ലാ പവര്‍ ലിഫ്റ്റിംഗ് അസോസിയേഷന്‍ ഞായറാഴ്ച നടത്തിയ ജില്ലാ ബെഞ്ച്‌പ്രെസ്സ് കോമ്പറ്റീഷനിലാണ് പാരാ ഒളിമ്പിക് കോമ്പറ്റീഷന്‍ കാറ്റഗറി വിഭാഗത്തില്‍ അനുരാഗ് മുണ്ടക്കൈ അക്കര ഫൌണ്ടേഷനു വേണ്ടി ഇറങ്ങുക്കുകയും ജില്ലാ ചാമ്പ്യന്‍ ആവുകയും 29-ആം തീയതി കോഴിക്കോട് വെച്ച് നടക്കുന്ന സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടുകയും ചെയ്തത്.
കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി അനുരാഗ് ബോവിക്കാനം ടെറ ഫിറ്റില്‍ കായികക്ഷമത പരിശീലനം നടത്തി വരികയാണ്.
എട്ടോളം സര്‍ജറികളെ തരണം ചെയ്താണ് അനുരാഗ് ഈ ജീവിത വിജയം കൈവരിച്ചത് എന്നതും ശ്രദ്ധേയമായ കാര്യം
കഴിഞ്ഞ ആറു വര്‍ഷത്തോളമായി ഭിന്നശേഷി മേഖലയില്‍ അനുരാഗ് സജീവമായി ഇടപെടുന്നുണ്ട്.
അനവധി പാഠ്യപാഠ്യേതര കാര്യങ്ങളില്‍ നിരവധി പുരസ്‌കാരങ്ങള്‍ ഇതിനോടകം തന്നെ അനുരാഗിനെ തേടിയെത്തിയിട്ടുണ്ട്




