തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം, ജീവനക്കാരെ കൊലയ്ക്കു കൊടുക്കരുത് എന്‍ ജി ഒ അസോസിയേഷന്‍

പയ്യന്നൂര്‍ അസംബ്ലി മണ്ഡലം ബൂത്ത് നമ്പര്‍18 ലെ ബൂത്ത് ലെവല്‍ ഓഫീസര്‍ അനീഷ് ജോര്‍ജിന്റെ ആത്മഹത്യയില്‍
ഉത്തരവാദികള്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നും
തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ പേരില്‍
ഇനിയും ജീവനക്കരെ കൊലയ്ക്ക് കൊടുക്കരുതെന്നും
കേരള എന്‍ ജി ഒ അസോസിയേഷന്‍ ജില്ല പ്രസിഡന്റ് എ ടി ശശി ആവശ്യപ്പെട്ടു.
ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
23 വര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടിക ശുദ്ധീകരിക്കാന്‍ കേവലം ഒരു മാസം മാത്രം സമയം അനുവദിച്ചുകൊണ്ട് കടുത്ത മനസിക സംഘര്‍ഷവും സമ്മര്‍ദ്ദവും അടിച്ചേല്‍പിച്ച് ഇരുപത്തിനാല് മണിക്കൂറും ജീവനക്കാരെക്കൊണ്ട് രാപകല്‍ ജോലി ചെയ്യിപ്പിക്കുകയാണ് .
ഈ നിലപാട് അംഗീകരിച്ച് മുന്നോട്ട് പോകാന്‍ ജീവനക്കാര്‍ക്ക് കഴിയില്ല.
കേരളത്തില്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് തന്നെ എസ് ഐ ആര്‍ നടക്കുന്നതിനാല്‍ ഇരട്ടി ജോലി ചെയ്യേണ്ട അവസ്ഥയിലാണ് ജീവനക്കാര്‍.
ആത്മഹത്യകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എസ്.ഐ.ആര്‍ നടപടികള്‍ അടിയന്തരമായി നിര്‍ത്തിവയ്ക്കണം. ആവശ്യമായ സമയമനുവദിച്ച് മാത്രമേ ജോലി പുനരാരംഭിക്കാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന കമ്മിറ്റിയംഗം
വി ടി പി രാജേഷ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടേറിയറ്റംഗം
സുരേഷ് പെരിയങ്ങാനം
സംസ്ഥാന കമ്മിറ്റി അംഗം
എം ടി പ്രസീത
കെ ജി രാധാകൃഷ്ണന്‍
ജില്ലാ സെക്രട്ടറി ഇന്‍ചാര്‍ജ്
പി കുഞ്ഞികൃഷ്ണന്‍
ജില്ലാ ട്രഷര്‍ വി എം രാജേഷ്
കെ മുരളീധരന്‍ നായര്‍
ശ്രീനിമോന്‍ കാഞ്ഞങ്ങാട്
ബാബുരാജ് തൈക്കടപ്പുറം
ജയരാജ് പെരിയ
രതീഷ് ബന്തടുക്ക
രതി വയലപ്രം
ഗിരിജ മാപ്പിടിച്ചേരി
എന്നിവര്‍ നേതൃത്വം നല്‍കി

Scroll to Top