മൊഗ്രാല്‍ ജിവിഎച്ച് എസ് എസില്‍ 25 വര്‍ഷത്തെ അധ്യാപനം:തസ്‌നി ടീച്ചറെ പിടിഎ-എസ് എം സി-എംപിടിഎ-സ്റ്റാഫ് കൗണ്‍സില്‍ ചേര്‍ന്ന് ആദരിച്ചു

.

മൊഗ്രാല്‍.നീണ്ട രണ്ടര പതിറ്റാണ്ട് കാലം മൊഗ്രാല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ യൂ പി വിഭാഗത്തില്‍ അധ്യാപികയായി സേവനമനുഷ്ഠിച്ചു കൊണ്ടിരിക്കുന്ന നിലവിലെ സ്റ്റാഫ് സെക്രട്ടറി കൂടിയായ തസ്നി ടീച്ചറെ പിടിഎ-എംപിടിഎ-എസ് എം സി-സ്റ്റാഫ് കൗണ്‍സില്‍ സംയുക്തമായി ആദരിച്ചു.

2000 നവംബര്‍ 4നാണ് തസ്നി ടീച്ചര്‍ മൊഗ്രാല്‍ ജിവിഎച്ച്എസ്എസ്ല്‍ ജോലിയില്‍ പ്രവേശിക്കുന്നത്. സ്‌കൂളിലെ വിദ്യാര്‍ഥികളുമായി നാളിതുവരെയായി നല്ല സൗഹൃദം സ്ഥാപിച്ചെടുക്കാന്‍ തസ്നി ടീച്ചര്‍ക്ക് കഴിഞ്ഞിരുന്നു. വിദ്യാര്‍ത്ഥികളുടെ പഠനനിലവാരമുയര്‍ ത്താന്‍ പിടിഎ-എസ് എം സി നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ തസ്നി ടീച്ചറുടെ സജീവ ഇടപെടലുകകളും, സാന്നിധ്യവും ശ്രദ്ധേയമാണ്.
റിട്ടയേര്‍ഡ് ഡെപ്യൂട്ടി തഹസില്‍ദാര്‍ ചെമനാട് സ്വദേശി ഫരീദ് അഹമ്മദാണ് ഭര്‍ത്താവ്.രണ്ട് പെണ്‍മക്കളായ ഫരീഹത്താബാനത്ത്, ഫസീഹ തഹിയ്യത്ത് എന്നിവര്‍ ബാംഗ്ലൂര്‍ ചെന്നൈ എന്നിവിടങ്ങളില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്നു.

സ്‌കൂളില്‍ വച്ച് നടന്ന ആദരിക്കല്‍ ചടങ്ങില്‍ സീനിയര്‍ അസിസ്റ്റന്റ് ജാന്‍സി ചെല്ലപ്പന്‍, അധ്യാപകരായ അഷ്റഫ് പുത്ത ലത്ത്,ഫര്‍സാന,വിജു പയ്യാടക്കത്ത് പിടിഎ-എസ്എംസി- മദര്‍ പിടിഎ അംഗങ്ങളായ റിയാസ് കരീം,പിഎം മുഹമ്മദ് കുഞ്ഞി ടൈല്‍സ്,ഹസീന, നജിമുന്നിസ,സുമയ്യ നസ്രിന്‍,റംസീന, മുംതാസ്, സുഹറ,ഖൈറുന്നിസ, സഫിയാനൂര്‍,ഖാലിസ, സുഹ്‌റ,തംഷീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.തസ്നി ടീച്ചര്‍ നന്ദി പറഞ്ഞു.

ഫോട്ടോ:മൊഗ്രാല്‍ ജിവിഎച്ച്എസ്എസ്ല്‍ അധ്യാപനത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ തസ്നി ടീച്ചര്‍ക്ക് പിടിഎ- എസ്എംസി- മദര്‍ പി ടി എ -സ്റ്റാഫ് കൗണ്‍സില്‍ സംയുക്തമായി നല്‍കിയ ആദരിക്കല്‍ ചടങ്ങ്.

Scroll to Top