കുവൈത്ത് സിറ്റി : കാസര്‍കോട് ജില്ലാ അസോസ്സിയേഷന്‍ കെ ഇ എ കുവൈത്ത് 21-ാം വാര്‍ഷികം അഹമദ് അല്‍ മഗ്‌രിബി കാസര്‍കോട് ഉത്സവ് 2025 ന്റെ കൂപ്പണ്‍ പ്രകാശനം അഹമദ് അല്‍ മഗ്‌രിബി കണ്‍ട്രി ഹെഡ് മന്‍സൂര്‍ ചൂരി, കൂപ്പണ്‍ കണ്‍വീനര്‍ സുധന്‍ ആവിക്കരയ്ക്ക് നല്‍കി പ്രകാശനം ചെയ്തു.
ഫര്‍വ്വാനിയ തക്കാര ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി സി എച്ചിന്റെ അധ്യക്ഷതയില്‍ ചീഫ് പാട്രന്‍ മഹമൂദ് അബ്ദുള്ള ഉദ്ഘാടനം
ചെയ്തു. അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ സത്താര്‍ കുന്നില്‍, രാമക്യഷണന്‍ കള്ളാര്‍, മുനീര്‍ കുണിയ, ഹമീദ് മധൂര്‍, കാസര്‍കോട് ഉത്സവ് ചെയര്‍മാന്‍ പി.എ നാസര്‍, കണ്‍വീനര്‍മാരായ അബ്ദുള്ള കടവത്ത്, റഫീഖ് ഒളവറ, ഓര്‍ഗ്ഗ. സെക്രട്ടറി പ്രശാന്ത് നെല്ലിക്കാട്ട് സംസാരിച്ചു
ജന. സെക്രട്ടറി അസീസ് തളങ്കര സ്വാഗതവും ട്രഷറര്‍ ശ്രീനിവാസന്‍ എം. വി നന്ദിയും പറഞ്ഞു
നാട്ടില്‍ നിന്നും വരുന്ന ആര്‍ട്ടിസ്റ്റുകളുടെയും വിവിധ കലാരൂപങ്ങളും കോര്‍ത്തിണക്കി ഡിസംബര്‍ അഞ്ചാം തീയതി വെള്ളിയാഴ്ച്ച ഇന്ത്യന്‍ സെട്രല്‍ സ്‌കൂള്‍ അബ്ബാസിയ ഓപ്പണ്‍ ഓഡിറ്റോറിയത്തിലാണ് കാസര്‍കോട് ഉത്സവ് 2025 അരങ്ങേറുന്നത്
കാസര്‍കോട് ഉത്സവ് 2025, കൂപ്പണ്‍ പ്രകാശനം ചെയ്തു




