സെന്‍സസ്; ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന പരിപാടി ആരംഭിച്ചു

ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉദ്ഘാടനം ചെയ്തു

ഭാരതസെന്‍സസ് 2027 നടപടികളുടെ മുന്നോടിയായി ജില്ലാതല ഉദ്യോഗസ്ഥര്‍ക്കായി പരിശീലന പരിപാടി ആരംഭിച്ചു.കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലന പരിപാടി ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉദ്ഘാടനം ചെയ്തു.സെന്‍സസ് 2027 പ്രവര്‍ത്തനം വിജയകരമാക്കാന്‍ എല്ലാവരുടെയും സഹകരണവും സജീവ പങ്കാളിത്തവും ജില്ലാകളക്ടര്‍ അഭ്യര്‍ത്ഥിച്ചു. കൃത്യമായ വിവരങ്ങള്‍ നല്‍കിയും ഉദ്യോഗസ്ഥരോട് സഹകരിച്ചും ഈ മഹത്തായ ദേശീയ ദൗത്യത്തെ വിജയിപ്പിക്കണമെന്ന് കളക്ടര്‍ പറഞ്ഞു.

എ.ഡി.എം കെ.വി. ശ്രുതി അധ്യക്ഷത വഹിച്ചു .ഡയറക്ടറേറ്റ് ഓഫ് സെന്‍സസ് ഓപറേഷന്‍സ് ജില്ലയുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ടി. രാജ്കുമാര്‍ കെ. സജിത് രാജ് എന്നിവര്‍ ക്ലാസെടുത്തു .ജില്ലാതല സെന്‍സസ് ഓഫീസര്‍മാര്‍ ചാര്‍ജ് തല സെന്‍സസ് ഓഫീസര്‍മാര്‍ ചാര്‍ജ് തല അഡീഷണല്‍ സെന്‍സസ് ഓഫീസര്‍മാര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് മാര്‍ എന്നിവര്‍ ജില്ലാതല ട്രെയിനിങ്ങില്‍ പങ്കെടുത്തു ഈ മാസം 22 വരെ ട്രെയിനിങ് തുടരും.

സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതും കാര്യക്ഷമവുമാക്കുന്നതിനായി മൂന്ന് ദിവസങ്ങളിലായാണ് പരിശീലനം സംഘടിപ്പിക്കുന്നത്.2026 ജൂലൈ ഒന്നു മുതല്‍ 30 വരെയാണ് വീടുകളുടെ പട്ടിക തയ്യാറാക്കുന്നതിനും വീടുകളുടെ സെന്‍സസിനുമുള്ള കണക്കെടുപ്പ് നടക്കുന്നത്. 2027 ഫെബ്രുവരി മാസത്തില്‍ ജനസംഖ്യ കണക്കെടുപ്പ് സംഘടിപ്പിക്കും.ഡിജിറ്റല്‍ സംവിധാനത്തിലാണ് ഇത്തവണ പൂര്‍ണ്ണമായും ജനസംഖ്യ കണക്കെടുപ്പ് നടത്തുന്നത്.

2027 സെന്‍സസില്‍ ആദ്യമായി സെല്‍ഫ് എന്യുമറേഷന്‍ രീതിയും അവതരിപ്പിക്കുകയാണ്. വ്യക്തികള്‍ക്ക് വഴി സ്വന്തം വിവരങ്ങള്‍ സുരക്ഷിതമായി സമര്‍പ്പിക്കാന്‍ 2026 ജൂണില്‍ 15 ദിവസം അവസരം ഒരുക്കും.

ാണ് പരിപാടി സംഘടിപ്പിക്കുന്നത്
നവാസ്, മജീദ്, ലിയകത്ത് ,ഫാരിസ്, ഉമ്പി,നൗഷാദ് ,റൈമു ,സിദ്ദിഖ് ,ബഷീര്‍ ബി ടി തുടങ്ങിയവര്‍ പങ്കെടുത്തു

Scroll to Top