കാസര്‍ഗോഡ് പുലിക്കുന്നിലുള്ള ഡയ ലൈഫ് സൂപ്പര്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റലില്‍ ഈവനിംഗ് ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചു ( സമയം വൈകുന്നേരം 6 മണി മുതല്‍ രാത്രി 9 മണിവരെ ). ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെമനാട് പഞ്ചായത്ത് പ്രസിഡന്റ് ആയിഷ അബൂബക്കര്‍ നിര്‍വഹിച്ചു. ഡയ ലൈഫ് ഹോസ്പിറ്റല്‍ മാനേജിങ് ഡയ റക്ടറും ഡയബറ്റോളജിസ്റ്റുമായ ഡോക്ടര്‍ മൊയ്തീന്‍ കുഞ്ഞി ഐ കെ അധ്യക്ഷത വഹിച്ചു. ക്യാമ്പില്‍ ജനറല്‍ സര്‍ജറി അസ്ഥിരോഗം ശിശു രോഗം ജനറല്‍ മെഡിസിന്‍ മുതലായ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സൗജന്യ സേവനം ലഭ്യമായിരുന്നു
ലാബ് എക്‌സറേ സ്‌കാനിംഗ് ഇ സി ജി മുതലായ ടെസ്റ്റുകള്‍ക്ക് 20% കിഴിവും സര്‍ജറി ആവശ്യമായിവരുന്നവര്‍ക്ക് ഓഫര്‍ സര്‍ജറി പാക്കേജും നല്‍കി. നിരവധി രോഗികള്‍ ക്യാമ്പ് പ്രയോജനപ്പെടുത്തി
ഡയ ലൈഫ് ഹോസ്പിറ്റല്‍ മാനേജര്‍ മന്‍സൂര്‍ സ്വാഗതവും സഫീര്‍ കുമ്പള നന്ദിയും പറഞ്ഞു.
.ഈവനിംഗ് ക്ലിനിക് ഉദ്ഘാടനവും മെഡിക്കല്‍ ക്യാമ്പുംസംഘടിപ്പിച്ചു




