വൈവിധ്യ:നവ്യാനുഭവമായി ത്രിദിന വേനല്‍കാല ക്യാമ്പ് സമാപിച്ചു.

മഞ്ചേശ്വരം: കുഞ്ഞു മനസ്സുകള്‍ക്ക് കുളിരേകി സമഗ്ര ശിക്ഷാ കേരള യും കാസര്‍കോട് ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന വൈവിധ്യ പദ്ധതിയുടെ ഭാഗമായി മഞ്ചേശ്വരം ബി ആര്‍ സി സംഘടിപ്പിച്ച ബെജ്ജ എല്‍ ആര്‍ സി വേനല്‍ കാല ക്യാമ്പിന് മിയ്യപദവ് സ്‌കൂളില്‍ പ്രൗഢമായി.വേനല്‍കാലത്തെ കുളിര്‍മയായി കുരുന്നുകള്‍ ആഘേഷമാക്കിയ ത്രിദിന ക്യാമ്പിന്റെ സമാപനം മീഞ്ച പഞ്ചായത്ത് പ്രസിഡന്റ് താജുദ്ധീന്‍ സി.എ ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. മിയപദവ് എച്ച് എം അരവിന്ദാക്ഷ ഭണ്ഡാരി അധ്യക്ഷത വഹിച്ചു.സി ആര്‍സി കോര്‍ഡിനേറ്റര്‍മാരയ മോഹിനി,വിദ്യ, മുഹമ്മദ് ഇര്‍ഷാദ്, അധ്യാപകരായ ഗോപി,മൊയ്തീന്‍,സുനില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
മൂന്ന് ദിവസം ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് ഉപഹാരങ്ങള്‍ കൈമാറി

Scroll to Top