ഉദിനൂര്‍:
ജില്ലാ സ്‌കൂള്‍ കലോത്സവം ഹരിതാഭമാക്കാന്‍ ഹരിതചട്ടം കമ്മിറ്റിയുടെ പ്രവര്‍ത്തനം സജീവം .
ജൈവ-അജൈവ മാ ലിന്യമിടാന്‍ ഓലക്കൊട്ടകള്‍ മെടഞ്ഞും,സംഘാടകസമിതിക്ക് തുണിസഞ്ചിയും വിത്തു പേനയും നല്‍കിയും പൂര്‍ണമായി ഹരിതചട്ടം പാലിക്കാനുള്ള നിരവധി പ്രവര്‍ത്തനങ്ങളാണ് കമ്മിറ്റി നടത്തുന്നത്. തുണി,ഓല എന്നിവയില്‍ കൊടിക്കുറ പ്രചരണ ബോര്‍ഡുകള്‍ തയ്യാറാക്കും. കലോത്സവത്തിന് എത്തുന്ന പ്രതിഭകളുടെ രജിസ്‌ട്രേഷന്‍ കാര്‍ഡുകളും നോട്ടീസും തുണിസഞ്ചിയില്‍ നല്‍കും.
പടന്ന ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ഒന്നാം വാര്‍ഡ് എ.ഡി.എസ് ആണ് ഓലക്കൊട്ട മെടഞ്ഞത്.ഓരി വിഷ്ണുമൂര്‍ത്തി ക്ഷേത്ര പരിസരത്ത് വലിയപറമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവന്‍ ഓലമെട ഞ്ഞ് ഉദ്ഘാടനം ചെയ്തു.ഹരിതകേരളം മിഷന്‍ ആര്‍പിസി വിജയന്‍ അധ്യക്ഷനായി.ഹരിത ചട്ടം കമ്മിറ്റി കണ്‍വീനര്‍ കെ.പി. മനോജ്, പി. പ്രകാശന്‍, സി.ഡി.എസ്. അധ്യക്ഷ സി. റീന എന്നിവര്‍ സംസാരിച്ചു.കെ.പി. ലക്ഷ്മി, ടി.വി. സരോ ജിനി എന്നിവര്‍ ഓലമെടയുന്നതിന് നേതൃത്വം നല്‍കി.