കോഴിക്കോട് : ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐ.എന്‍.എല്‍) പാര്‍ട്ടിയുടെ 33-ാം വാര്‍ഷിക പരിപാടികള്‍ക്ക് ഇന്ന് തുടക്കമിടുന്നു. പാര്‍ട്ടിയുടെ സ്ഥാപകദിനമായ ഏപ്രില്‍ 23ന് വിവിധ പരിപാടികളോടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വാര്‍ഷിക ആഘോഷങ്ങള്‍ ആരംഭിക്കും. കോണ്‍ഗ്രസിനോടും സ്വന്തം പാര്‍ട്ടിയായ മുസ്ലിം ലീഗിനോടും പോരാട്ടം നടത്തിയ ഇബ്രാഹിം സുലൈമാന്‍ സേട്ട് 1994 ഏപ്രില്‍ 23നാണ് ഐ.എന്‍.എല്ലിന് ബീജാവാപം നല്‍കിയത്. കഴിഞ്ഞദിവസം കോഴിക്കോട് ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തില്‍ വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് അന്തിമരൂപം നല്‍കി. യോഗത്തില്‍ അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. വാര്‍ഷികാഘോഷ ലോഗോ മുതിര്‍ന്ന നേതാവ് കെ.പി അബ്ദുസലാമിന് നല്‍കി പാര്‍ട്ടി പ്രസിഡന്റ് പ്രകാശനം ചെയ്തു.
പാര്‍ട്ടിയോട് വിടപറഞ്ഞ സ്ഥാപക നേതാക്കളെ അനുസ്മരിക്കുന്ന വിപുലമായ പരിപാടി അടുത്തമാസം കോഴിക്കോട് നടത്തും. ജീവിച്ചിരിക്കുന്ന മുതിര്‍ന്ന നേതാക്കളെ ആദരിക്കും. പാര്‍ട്ടി കടന്നുവന്ന 32 വര്‍ഷത്തെ അനുഭവങ്ങള്‍ മുന്നില്‍ വെച്ച് ആഴത്തിലുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ സംഘടിപ്പിക്കും. സംസ്ഥാന ദേശീയ അന്തര്‍ദേശീയ വിഷയങ്ങളില്‍ പ്രഗല്‍ഭ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ച് സെമിനാറുകളും സിമ്പോസിയങ്ങളും പ്രഭാഷണങ്ങളും നടത്തും. ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍, സി.എച്ച് ഹമീദ് മാസ്റ്റര്‍, സമദ് തയ്യില്‍, എം.എ ലത്തീഫ്, എം. ഇബ്രാഹിം, സി.പി അന്‍വര്‍ സാദത്ത്, ഡോക്ടര്‍ ഷമീമ മെഹതബ്, ഖദീജ ടീച്ചര്‍, ഹസീന ടീച്ചര്‍, ഇല്യാസ് മട്ടന്നൂര്‍, അസീസ് കടപ്പുറം, ടി.ടി കുഞ്ഞുമുഹമ്മദ് മാസ്റ്റര്‍, അലി മേപ്പാട്, നജീബ് എറണാകുളു, നാസര്‍ കൈതപ്പൊയില്‍, പി.എന്‍.കെ അബ്ദുല്ല, ഒ.പി അബ്ദു റഹ്‌മാന്‍, അസീസ് എയര്‍ലന്‍സ്, സി.കെ കരീം, റഹീം ബെണ്ടിച്ചാല്‍, റാഫി കൂത്തുപറമ്പ്, ഇഖ്ബാല്‍ പോപ്പുലര്‍, ഡി. മുനീര്‍, നാസര്‍ ചെനക്കലങ്ങാടി, അസീസ് പരുത്തിപ്ര, ബഷീര്‍ പി.വി, ഇബ്രാഹിം വയനാട്, ബൈജു പായിപ്ര, നിസാം കുറ്റിയില്‍, സൈനുദ്ദീന്‍ ആദിനാട്, രാജന്‍ സുലൈമാന്‍, നിസാര്‍ നൂര്‍മഹല്‍, പറാട്ടി കുഞ്ഞാന്‍, സി.പി അബ്ദുല്‍ വഹാബ്, മുസ്തഫ തോരവളപ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു
ഐ.എന്‍.എന്‍ 33 -ാം വാര്‍ഷിക പരിപാടികള്‍ക്ക് ഇന്ന് (ഏപ്രില്‍ 23) തുടക്കം




