ശാസ്ത്രബോധമുള്ള തലമുറ കാലഘട്ടത്തിന്റെ ആവശ്യം:സയ്യിദ് യു.കെ സൈഫുള്ള തങ്ങള്‍

?കുമ്പള:പൊതുസമൂഹം ഒട്ടേറെ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത്, ശാസ്ത്രബോധമുള്ള പുതിയൊരു തലമുറ വളര്‍ന്നുവരേണ്ടത് അനിവാര്യമാണെന്ന് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് യു.കെ സൈഫുള്ള തങ്ങള്‍ അഭിപ്രായപ്പെട്ടു. അറിവുകളെ കൃത്യമായി ഉപയോഗപ്പെടുത്തുന്ന പ്രതിഭകളെ സമൂഹമധ്യത്തില്‍ അംഗീകരിക്കാന്‍ മുന്നോട്ടുവരുന്ന കൂട്ടായ്മകളുടെ പ്രവര്‍ത്തനം ഏറെ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
?ബഹിരാകാശ വിസ്മയങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ അവതരിപ്പിച്ച് ഐ.എസ്.ആര്‍.ഒ (ISRO) അടക്കമുള്ള ദേശീയ ഏജന്‍സികളുടെ ശ്രദ്ധയും അംഗീകാരവും നേടിയ പത്തുവയസ്സുകാരന്‍ സഈം മുഹമ്മദ് കുബന്നൂരിനെ ആദരിക്കാന്‍ ദുബായ് മലബാര്‍ കലാ സാംസ്‌കാരിക വേദി സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

?കുമ്പള റോയല്‍ കുബ്ബ റെസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ റിട്ട. അഡീഷണല്‍ എസ്.പി. ടി.പി രഞ്ജിത്ത് മുഖ്യഅതിഥിയായി സംബന്ധിക്കുകയും പ്രതിഭകള്‍ക്കുള്ള ഉപഹാരങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു. ബി.എന്‍ മുഹമ്മദ് അലി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
?സയന്‍സ് പ്രതിഭയായ സഈം മുഹമ്മദിന് പുറമെ, പാമ്പ് പിടുത്തത്തില്‍ വിദഗ്ധനായ സുരേഷ്, കരാട്ടെ മത്സരത്തില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ മഹീന്‍ എന്നിവരെയും ചടങ്ങില്‍ അനുമോദിച്ചു.

?ദുബായ് മലബാര്‍ കലാ സാംസ്‌കാരിക വേദി ജനറല്‍ കണ്‍വീനറും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ അഷ്റഫ് കര്‍ള സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം അസീസ് കളത്തൂര്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം പൃഥ്വിരാജ് ഷെട്ടി, കുമ്പള ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഫസല്‍ പേരാല്‍, സഫൂറ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

?സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖരായ മഞ്ജുനാഥ ആള്‍വ, ഫാറൂഖ് ശിറിയ, ഖലീല്‍ മാസ്റ്റര്‍, ടി.എം ഷുഹൈബ്, ബദ്‌റുദ്ദീന്‍ കണ്ടത്തില്‍, മമ്മൂട്ടി മുളിയടുക്കം, ഇബ്രാഹിം ബത്തേരി, മുഹമ്മദ് കുഞ്ഞി, കളത്തൂര്‍ അബ്ദുള്ള ബെദ്രോഡി, യൂസഫ് പാച്ചാണി, നൂര്‍ ജമാല്‍, സത്താര്‍ ആരിക്കാടി മഖ്ദൂ മൊഗ്രാല്‍ , കാദര്‍ തോട്ടുകര, എം.ജി മൊഗ്രാല്‍, മജീദ് പച്ചമ്പള, ജംഷി മൊഗ്രാല്‍, സെഡ്.എ കയ്യാര്‍, സമീര്‍ കുമ്പള, കരീം അരിമല തുടങ്ങിയവര്‍ സംബന്ധിച്ചു.
കെ.വി യൂസഫ് നന്ദി രേഖപ്പെടുത്തി.

Scroll to Top