ആലംപാടി: ഐ.എന്‍.എല്‍ ആലംപാടി ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാര്‍ട്ടിയുടെ മുപ്പത്തിമൂന്നാം സ്ഥാപക ദിനം ആചരിച്ചു. ശാഖാ കമ്മിറ്റി ഓഫിസ് പരിസരത്ത് ഐ.എന്‍.എല്‍ ശാഖാ പ്രസിഡന്റ് മൗലവി അബ്ദുല്ല പതാക ഉയര്‍ത്തി. ഗപ്പു ആലംപാടി, ഹമീദ് പണ്ഡിതര്‍, സിദ്ധിക്ക് ബിസ്മില്ല, ഖാദര്‍ ബെള്ളൂറഡ്ക്ക, മൊയ്ദു എരിയപ്പാടി, ഉമ്മര്‍ കരോടി, ലത്തീഫ് മാസ്റ്റര്‍, അറഫാത്ത് മൗലവി തുടങ്ങിയവര്‍ സംബന്ധിച്ചു.
ആദര്‍ശ രാഷ്ട്രീയത്തിന്റെ മൂന്ന് പതിറ്റാണ്ട്: ഐ.എന്‍.എല്‍ ആലംപാടി സ്ഥാപക ദിനം ആചരിച്ചു




