ഉദുമ പടിഞ്ഞാര്‍ അംബിക വായനശാലയില്‍
ബാലവേദിയുടെ ആഭിമുഖ്യത്തില്‍ വായന വെളിച്ചം വായനകളരി പദ്ധതി ആരംഭിച്ചു. ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന വായനപരി പോഷണ പരിപാടി ജില്ല പഞ്ചായത്ത് മെമ്പര്‍ സുകുമാരി ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു.. ഉദുമ ഗ്രാമപഞ്ചായത്ത് അംഗം സി കെ വേണു അധ്യക്ഷത വഹിച്ചു. കെ വി അപ്പു,എന്‍. നാരായണന്‍,ഇ. പ്രമോദ്, സി കെ ദേവന്‍,ബീന ഇ, പ്രദീപ് ബി,സൗമ്യ മധു, നിഷവിനു,ഗൗരി ചന്ദ്ര, അര്‍ത്ഥന, ഇത്തന്‍, ആരുഷ്, ജ്യോതിഷ്,കൃപന്യ, ആരാധ്യ, അമന്‍കൃഷ്ണ എന്നിവര്‍ സംസാരിച്ചു. മധു എന്‍ സ്വാഗതവും സുജാത നന്ദിയും പറഞ്ഞു.. വായന കൂട്ടം രൂപീകരിച്ചു.കുട്ടികളെ ഗ്രൂപ്പുകളാക്കി വായനയ്ക്കുള്ള പുസ്തകങ്ങള്‍ നല്‍കി.പുസ്തകങ്ങള്‍ വായിച്ചതി നുശേഷം നാടകം, സംഗീതശില്പം, നൃത്താവിഷ്‌കാരം, റീല്‍സ് എന്നിവയ്ക്കുള്ള സ്‌ക്രിപ്റ്റുകള്‍ തയ്യാറാക്കി വായനക്കൂട്ടത്തില്‍ അവതരിപ്പിക്കും..
അവധിക്കാല വയനാപരിപോഷണ പരിപാടിവായനവെളിച്ചം- വായനകളരി ആരംഭിച്ചു




