പഠനത്തോടൊപ്പം തൊഴില്‍ പരിശീലനവും

കൊടക്കാട് :- ജില്ലാ പഞ്ചായത്ത് സമഗ്ര ശിക്ഷ കാസര്‍ഗോഡ് സംയുക്തമായി നടത്തുന്ന കാസര്‍ഗോഡ് തനത് വിദ്യാഭ്യാസ പരിപാടിയായ വൈവിധ്യ രണ്ടാം ഘട്ടം പ്രദേശം ദത്തെടുക്കലിന്റെ ഭാഗമായി ചെറുവത്തൂര്‍ ബി ആര്‍ സി യുടെ നേതൃത്വത്തില്‍ കൊടക്കാട് കുന്നും കിണറ്റിലയില്‍ എല്‍ഇഡി ബള്‍ബ് അസംബ്ലിംഗ് ക്യാമ്പ് സംഘടിപ്പിച്ചു.ജി ഡബ്ല്യുപിഎസ് കൊടക്കാടിലെ പ്രഥമാ ധ്യാപകന്‍ജയദീപ് എന്‍ കെ ഉദ്ഘാടനം ചെയ്തു.ബിപിസി സുബ്രഹ്‌മണ്യന്‍ വി.വിപഠനോപകരണ വിതരണം നിര്‍വ്വഹിച്ചു.ബി ആര്‍ സി ട്രെയിന് സതീശന്‍ യു അധ്യക്ഷതവഹിച്ചു.സി ആര്‍ സി കോഡിനേറ്റര്‍ മാരായ ശ്രുതി കെ സൂര്യ കെ വി എസ് സി പ്രമോട്ടര്‍ ഷൈനി എന്നിവര്‍ സംസാരിച്ചു.ജിഷ്ണു എല്‍ഇഡി അസംബ്ലിംഗ് ക്യാമ്പിന് നേതൃത്വം നല്‍കി.

Scroll to Top