മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി വിദ്യാര്‍ഥി സംഘടന മസ്ലക് പ്രവര്‍ത്തനോദ്ഘാടനം സംഘടിപ്പിച്ചു

കാസര്‍ഗോഡ്: ദാറുല്‍ ഹുദാ സഹസ്ഥാപനമായ തളങ്കര മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി വിദ്യാര്‍ഥി സംഘടന ‘മസ് ലക്കിന്റെ ‘ന്റെ 2026-27 അധ്യയന വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ ബുഖാരി തങ്ങള്‍ കുന്നുംകൈ നിര്‍വഹിച്ചു. കാലഘട്ടത്തിനനുസരിച്ച് ജനങ്ങളോടിടപെടാനാണ് പ്രവാചകര്‍ നിയോഗിതരായതെന്നും, അത്തരത്തിലുള്ള പ്രവാചകരുടെ പിന്‍ഗാമികളായ പണ്ഡിതര്‍ ഇന്നത്തെ കാലം നേരിടുന്ന പുതിയ സമസ്യകളെയും വെല്ലുവിളികളെയും കൃത്യമായി നേരിടണമെന്നും സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ ഉദ്ഘാടന പ്രസംഗത്തില്‍ സൂചിപ്പിച്ചു.

ചടങ്ങില്‍ മാലിക് ദീനാര്‍ വലിയ ജുമാ മസ്ജിദ് വൈസ് പ്രസിഡന്റ് കെ എ. മുഹമ്മദ് ബഷീര്‍ അധ്യക്ഷഭാഷണം നിര്‍വഹിച്ചു. ജോയിന്റ് സെക്രട്ടറി ടി.എ. ശാഫി മുഖ്യപ്രഭാഷണം നടത്തി. സ്ഥാപനം പ്രിന്‍സിപ്പല്‍ ഉസ്താദ് അബ്ദുല്‍ ബാരി ഹുദവി, കെ.എച്ച്. മുഹമ്മദ് അഷ്റഫ്, മുഹമ്മദ് ഹാജി വെല്‍കം, ഇബ്രാഹിം ഹുദവി, നൗഫല്‍ ഹുദവി കൊടുവള്ളി എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികളുടെ സര്‍ഗ്ഗശേഷിയും കഴിവുകളും വികസിപ്പിക്കുന്നതിനുള്ള നിരവധി പദ്ധതികള്‍ക്ക് ഇതോടെ അക്കാദമിയില്‍ തുടക്കമായി. മസ്ലക് കമ്മിറ്റിയുടെ പുതിയ പ്രസിഡന്റ് ആയിരുന്നു നാഫിഹ് മുക്കവും സെക്രട്ടറി ആയി അഹ്‌മഷ് കോട്ടപ്പുറവും ട്രഷറര്‍ ആയി ശമ്മാസ് പൊയ്നാച്ചി യും തിരഞ്ഞെടുക്കപ്പെട്ടു. അക്കാദമി ഭാരവാഹികളും വിദ്യാര്‍ഥികളുമടക്കം നിരവധിയാളുകള്‍ ചടങ്ങില്‍ സംബന്ധിച്ചു.

Scroll to Top