19 വര്‍ഷമായി കടവത്ത് ആസ്ഥാനമായി സാമൂഹിക സാംസ്‌കാരിക കലാകായിക രംഗത്ത് നിറസാന്നിധ്യമായ വിഗാന്‍സ് കടവത്തിന്റെ പുതുതായി ആരംഭിച്ച ക്ലബ്ബ് ഉദ്ഘാടനം ഇന്ന് വൈകുന്നേരം നടക്കുകയുണ്ടായി.അത്യാധുനിക രീതിയില്‍ ഇന്റീരിയര്‍ വര്‍ക്കുകളോടെയാണ് ക്ലബ്ബ് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. വൈകുന്നേരം അഞ്ചു മണിക്ക് നടന്ന ഉദ്ഘാടന ചടങ്ങില്‍ ക്ലബ്ബ് പ്രസിഡന്റ് തസ്ലീം ഐവ അധ്യക്ഷത വഹിച്ചു.ക്ലബ്ബ് സെക്രട്ടറി കാദര്‍ കടവത്ത് സ്വാഗതം അരുളിയ പരിപാടി കാസര്‍ഗോഡ് നിയോജകമണ്ഡലം എംഎല്‍എ എന്‍ എ നെല്ലിക്കുന്ന് ഔപചാരികമായി ഉദ്ഘാടനം നിര്‍വഹിച്ചു.യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ കോഡിനേറ്റര്‍ ശിവപ്രസാദ് മുഖ്യാതിഥിയായി സംബന്ധിച്ചു.ക്ലബ് മെമ്പര്‍മാരും നാട്ടുകാരും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. പരിപാടിയില്‍ സംസ്ഥാന കായികമേളയില്‍ മത്സരിക്കാന്‍ യോഗ്യത നേടിയ കടവത്ത് പ്രദേശത്ത് മൂന്ന് പ്രതിഭകളെ ആദരിച്ചു.കൂടാതെ അന്താരാഷ്ട്ര ദുരന്തനിവാരണ ദിവസം നടത്തിയ ക്വിസ് മത്സരം വിജയികള്‍ക്കും സമ്മാനം നല്‍കി.പരിപാടിക്ക് ക്ലബ് വൈസ് പ്രസിഡന്റ് അഫീദ് പഞ്ചം നന്ദി രേഖപ്പെടുത്തി. നമ്മുടെ ഇന്നത്തെ പരിപാടിക്ക് ആവശ്യമായ പോസ്റ്ററുകളും മൊമെന്റോ ഡിസൈന്‍ ചെയ്തു തന്ന നമ്മുടെ ക്ലബ്ബിന്റെ എക്‌സിക്യൂട്ടീവ് അംഗം അസ്ഫു ദുബായിക്കും,സ്റ്റാറ്റസ് വീഡിയോ ക്കായി മനോഹരമായ ക്ലബ്ബിനെ ചിത്രീകരിച്ച തസ്ഫീ ഇന്റര്‍ സിനിമാസിനും ക്ലബ്ബ് കമ്മിറ്റിയുടെ കൃതജ്ഞത രേഖപ്പെടുത്തുന്നു. സംബന്ധിച്ച മുഴുവനാളുകള്‍ക്കും ക്ലബ്ബ് കമ്മിറ്റിയുടെ ഒരായിരം കടപ്പാട് രേഖപ്പെടുത്തുന്നു. ക്ലബ്ബ്കമ്മിറ്റി
നവീകരിച്ച വിഗാന്‍സ് കടവത്ത് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു
24