ഡോ: ശങ്കര്‍ രാജിന്റെ വസതി ആസ്‌ക് ആലംപാടി പ്രതിനിധികള്‍ സന്ദര്‍ശിച്ചു

ആലംപാടി : കഴിഞ്ഞ ദിവസം നമ്മോട് വിട പറഞ്ഞ ഡോ: ശങ്കര്‍ രാജിന്റെ മരണത്തില്‍ ആസ്‌ക് ആലംപാടി അനുശോചിച്ചു. ആസ്‌ക് പ്രസിഡന്റ് ഗപ്പു ആലംപാടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അനുശോചന യോഗം ആസ്‌ക് ആലംപാടി മുന്‍ പ്രസിഡന്റ് സിദ്ദീഖ്. എം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഹവാസ് സ്വാഗതവും, ട്രഷറര്‍ നിസാര്‍ നിച്ചു നന്ദിയും പറഞ്ഞു. പരേതനോടുള്ള ആദര സൂചകമായി പരേതനേയും ഉള്‍പ്പെടുത്തിക്കൊണ്ട് ആസ്‌ക് ആലംപാടി കെട്ടിടോദ്ഘാടനത്തിന് പുറത്തിറക്കിയ സുവനീര്‍ പരേതന്റെ വസതിയില്‍ വെച്ച് ബഷീര്‍ എം.എം കുടുംബാംഗങ്ങള്‍ക്ക് കൈമാറി. ഗപ്പു ആലംപാടി, ഇബ്രാഹിം മിഹ്‌റാജ്, മഹറൂഫ് മേനത്ത്, തസ്രീഫ് എന്നിവര്‍ സംബന്ധിച്ചു.

Scroll to Top