ചിന്‍മയകോളനി റസിഡന്‍സ് അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം നടന്നു.

| മുഴുവന്‍ ഭാരവാഹികളും,കമ്മറ്റി അംഗങ്ങളും വനിതകളായ 2026-27 വര്‍ഷത്തെ പുതിയ കമ്മിറ്റി നിലവില്‍ വന്നു.2003 മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന കാസറഗോഡ് ജില്ലയിലെ ആദ്യ ത്തെ റസിഡന്‍സി അസോസിയേഷന്‍ ആണ് ചിന്‍മയ കോളനി റസിഡന്‍സ് അസോസിയേഷന്‍. നല്ലരീതിയില്‍ പ്രവര്‍ത്തിച്ചു വരുന്ന അസോസിയേഷന്‍ ചരിത്രം സൃഷ്ടിച്ച് 100%വനിത സംവരണം നടപ്പിലാക്കി യിരിക്കുകയാണ്.
ജനറല്‍ ബോഡിയോഗത്തില്‍ സെക്രട്ടറി സി ശ്രീധരന്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് പി നാരായണന്‍ മാസ്റ്റര്‍ അദ്ധ്യക്ഷന്‍ വഹിച്ചയോഗത്തില്‍ സെക്രട്ടറി വാര്‍ഷീക റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ,ട്രഷറര്‍ പ്രകാശന്‍ കെ എം വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. ചര്‍ച്ചയില്‍ കെ മുകുന്ദന്‍, സി നാരായണന്‍ നായര്‍ ,ഡോ .രാജഗോപാല ശര്‍മ, പത്മിനി കെ നായര്‍ സംസാരിച്ചു. ജോ.സെക്രട്ടറി പ്രസീത പി വി നന്ദി പറഞ്ഞു.
കോളനിയിലെ പൊട്ടിപൊളിഞ്ഞ റോഡുകള്‍ അടിയന്തിരമായി റീടാര്‍ ചെയ്യുന്നതിന് നടപടി സ്വീകരിക്കുക, തകരാറിലായ തെരുവ് വിളക്കുകള്‍ റിപ്പയര്‍ ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു.

പുതിയ കമ്മറ്റിയുടെ പ്രസിഡണ്ടായി ശ്രീമതി. ലത ജി(മുന്‍ പ്രധാനാദ്ധ്യാപിക, ടി. ഐ.എച്ച് എസ്.എസ്, നായന്‍മാര്‍മൂല ) സെക്രട്ടറിയായി ശ്രീമതി. പ്രസീത പി.വി.( മുന്‍ റീജിയനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍, ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസം) വൈസ് പ്രസിഡണ്ടായി ശ്രീമതി.പത്മിനി.കെ.നായര്‍ ( മുന്‍ അദ്ധ്യാപിക, ബോവിക്കാനം യു.പി.സ്‌കുള്‍ ) ജോ. സെക്രട്ടറിയായി ശ്രീമതി .പ്രീത. എ, ട്രഷററായി ശ്രീമതി. പുഷ്പലത .സി എന്നിവരെ തിരഞ്ഞെടുത്തു.

എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളായി 1. ശ്രീമതി സവിത .കെ (മുന്‍ പ്രധാനാദ്ധ്വാ പിക, BEM High School) 2. പ്രഫസര്‍.ആര്‍., വസന്തകുമാരി (മുന്‍ പ്രിന്‍സിപ്പല്‍, ഗവ.കോളേജ്, കാസറഗോഡ്) 3. ത്രീമതി.ലളിത എന്‍ നമ്പ്യാര്‍ (മുന്‍ ആഫീസര്‍, പഞ്ചാബ് നാഷണല്‍ ബാങ്ക്) 4. ശ്രീമതി. ജാനകി കെ (അദ്ധ്യാപിക, ചിന്‍മയ വിദ്യാലയാ) 5. ശ്രീമതി. സുചിത്ര പിള്ള (പ്രറ്റി വുമണ്‍ ബ്യുട്ടി പാര്‍ലര്‍ ഉടമ) 6. ശ്രീമതി രജനി.കെ (അദ്ധ്യാപിക, ടി. ഐ.എച്ച്.എസ്.എസ്.നായന്‍മാര്‍മൂല ) 7.ശ്രീമതി.ഷൈലജ .ആര്‍ ,8. ശ്രീമതി.ല ക്ഷമി, 9.ശ്രീമതി. ജാനകി. എ ,10. ശ്രീമതി. ഉഷാകുമാരി എന്നിവരെ തിരഞ്ഞെടുത്തു.
1

Scroll to Top