വായനക്കളരി ഉത്ഘാടനവും ബാലവേദി രൂപീകരണവും.
കേരള ലൈബ്രറി കൗണ്‍സിലിന്റെ നിര്‍ദേശ പ്രകാരം കോലായ് ലൈബ്രറിയില്‍ വെച്ച് നടന്ന വായനക്കളരി , സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് ഉണ്ണികൃഷ്ണന്‍ മാഷ് അണിഞ്ഞ ഉത്ഘാടനം ചെയ്തു .
താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം എസ്.വി അശോക് കുമാര്‍ മുഖ്യാതിഥിയായി .
ഹസൈനാര്‍ തോട്ടും ഭാഗം അധ്യക്ഷനായ പരിപാടിയില്‍ സ്‌കാനിയ ബെദിര , സുലേഖ മാഹിന്‍, നവാസ് പാരീസ് , കരീം ചൗക്കി എന്നിവര്‍ സംസാരിച്ചു.
ബാലവേദി ഭാരവാഹികള്‍ :
പ്രസിഡന്റ് : അല്‍വീറ അംജത്ത്
വൈസ് . പ്രസിഡന്റ് : സയാന്‍ നൗഷാദ്
സെക്രട്ടറി : ഹിര്‍സ് റഹ്‌മാന്‍
ജോ. സെക്രട്ടറി : അസ്‌റ ആഷിക് .
മുഖ്യ രക്ഷാധികാരികള്‍ : സുലേഖ മാഹിന്‍ , കരീം ചൗക്കി .
നിര്‍വാഹക സമിതി അംഗങ്ങളായി മുഹമ്മദ് ബി.എ , സിദ്ദീഖ് നാരം പാടി , അനസ് അഷറഫ് , അലീസ , അബാസിന്‍ , സാലിമ , സല്‍വ , നാസിയ , സാലിഹ , യാഫിഹ ,നഹാന്‍ , അലീസ , ഹൈറ , മിസ്ബാഹ് എന്നിവരെ തെരഞ്ഞെടുത്തു .
തുടര്‍ന്ന് നടന്ന സംഗീത സദസ്സ് ഇബ്റാഹിം ബാങ്കോട് , ഷാഫി കല്ലു വളപ്പില്‍ , നൗഷാദ് ബായിക്കര , അബു പാണലം , ഹനീഫ് തുരുത്തി , കാറു , ബഷീര്‍ അത്തിവളപ്പ് , ബഷീര്‍ മുട്ടത്തോടി എന്നിവര്‍ നിയന്ത്രിച്ചു .
സംസ്ഥാന കലോത്സവത്തില്‍ ഒപ്പനയ്ക്ക് ഒന്നാം സ്ഥാനം നേടിക്കൊടുത്ത പരിശീലകനും മോട്ടിവേറ്ററും എജുക്കേഷന്‍ കണ്‍സല്‍ട്ടന്റുമായ നവാസ് പാരീസിനെ ഷാളണിയിച്ചു .
മെയ് 20 വരെ നീണ്ടു നില്‍ക്കുന്ന വായനക്കളരിയില്‍ കുട്ടികള്‍ക്കായി പുസ്തകപരിചയം , ആസ്വാദനക്കുറിപ്പ് , റീഡിംഗ് തിയേറ്റര്‍ , നാടകക്കളരി , നാടന്‍ പാട്ട് അവതരണം , സാഹിത്യമത്സരങ്ങള്‍ , അഭിമുഖങ്ങള്‍ , നാട്ടു വിശേഷങ്ങള്‍ , ലഘു യാത്രകള്‍ , കൈ എഴുത്ത് മാസിക തുടങ്ങിയവ നടത്താന്‍ തീരുമാനമായി.




