എഫ്. സി ചേരങ്കൈ പുതിയ ലോഗോ പ്രകാശനം ചെയ്തു

എഫ്. സി ചേരങ്കൈ പുതിയ ലോഗോ പ്രകാശനം ചെയ്തു

ചേരങ്കൈ: ക്ലബ്ബിന്റെ നവീകരണത്തിന്റെ ഭാഗമായി എഫ്. സി ചേരങ്കൈ പുതിയ ലോഗോ പ്രകാശനം ചെയ്തു. ക്ലബ് ട്രഷറര്‍ ഹബീബ് ചേരങ്കൈയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ക്ലബ് വൈസ് പ്രസിഡന്റ് ഷാനിബ് കല്ലുവളപ്പില്‍ ലോഗോ പ്രകാശനം നടത്തി ഉല്‍ഘാടനം ചെയ്തു.
ചടങ്ങില്‍ ക്ലബ് അംഗങ്ങളായ റിയാസ് ചേരങ്കൈ, മുഹമ്മദ് ചേരങ്കൈ,അനസ് ചേരങ്കൈ,കൗസര്‍ ചേരങ്കൈ,സര്‍ഹാസ് ചേരങ്കൈ തുടങ്ങിയവര്‍ സംബന്ധിച്ചു.
ക്ലബ് സെക്രട്ടറി ആസിഫ് ഇക്ബാല്‍ ചേരങ്കൈ സ്വാഗതവും എക്‌സിക്യൂട്ടീവ് മെമ്പര്‍ ഷഹീര്‍ ചേരങ്കൈ നന്ദിയും പറഞ്ഞു.

Scroll to Top