Home Kasaragod 29ാംമത് രാജ്യാന്തര ചലച്ചിത്രമേള: വിളംബര ടൂറിംഗ് ടാക്കീസിന് കയ്യൂരില്‍ തുടക്കമായി

29ാംമത് രാജ്യാന്തര ചലച്ചിത്രമേള: വിളംബര ടൂറിംഗ് ടാക്കീസിന് കയ്യൂരില്‍ തുടക്കമായി

by KCN CHANNEL
0 comment

കയ്യൂര്‍
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-ാമത് കേരള രാജ്യാന്തര ചലചിത്ര മേളയോടനുബന്ധിച്ചുള്ള ടൂറിംഗ് ടാക്കീസ് വിളംബര ജാഥക്ക് കയ്യൂരില്‍ തുടക്കമായി. ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ എം രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍ അധ്യക്ഷനായി. സിനിമാ പ്രവര്‍ത്തകരായ പി പി കുഞ്ഞികൃഷ്ണന്‍, അഡ്വ സി ഷുക്കൂര്‍, രാജേഷ് അഴീക്കോടന്‍, ചിത്ര നായര്‍, രജീഷ് പൊതാവൂര്‍, ഷിബി കെ തോമസ് എന്നിവരെ ആദരിച്ചു. സന്തോഷ് കീഴറ്റൂര്‍,നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, കയ്യൂര്‍ ചീമേന പഞ്ചായത്ത് പ്രസിഡന്റ് എം ശാന്ത, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സിജെ സജിത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി ബി ഷീബ, ചലച്ചിത്ര അക്കാദമി അംഗം പ്രദീപ് ചൊക്ലി, പി കെ ബൈജു, അരവിന്ദന്‍ മാണിക്കോത്ത്, കെ രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കയ്യൂര്‍ ഫൈനാര്‍ട്സ് സൊസൈറ്റിയുടെ ഉപഹാരം പ്രേംകുമറിന് കൈമാറി. ചലച്ചിത്ര അക്കാദമി അംഗം മനോജ് കാന സ്വാഗതവും കെ വി ലക്ഷ്മണന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് മമ്മൂട്ടി കമ്പനിയുടെ നന്‍പകല്‍ നേരത്ത് മയക്കം പ്രദര്‍ശിപ്പിച്ചു. പകല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചില്‍ഡ്രന്‍ ഓഫ് ഹെവന്‍ പ്രദര്‍ശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ 10.30ന് പയ്യന്നൂര്‍ കണ്ടങ്കാളി ഷേണായീ ഹയര്‍സെക്കന്ററിസ്‌കൂളില്‍ ടിഐ മധുസൂദനന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. വൈകീട്ട് ചൊക്ലി നിടുമ്പ്രം മഠപ്പുരയില്‍ രമേശ് പറമ്പത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്യും. 29ന് കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിക്കും. ഡിസംബര്‍ 13 മുതല്‍ 20 വരെയാണ് തിരുവനന്തപുരത്ത് ഫിലീംഫെസ്റ്റിവല്‍.

You may also like

Leave a Comment