മഴയെ വരവേല്‍ക്കാന്‍ മുളിയാറില്‍ ശുചീകരണ യജ്ഞം തുടങ്ങി
ബോവിക്കാനം : വരവേല്‍ക്കാം പുതുമഴയെ, ഒരുമിക്കാം ശുചീത്വത്തിനായി എന്ന സന്ദേശവുമായി മഴക്കാല രോഗങ്ങളെ ചെറുക്കുന്നതിനായി മുളിയാര്‍ ഗ്രാമപഞ്ചായത്തിലെ പത്ത് മേഖലകളില്‍
ശുചീകരണ പ്രവര്‍ത്തനം നടത്തി.
ബോവിക്കാനം, പൊവ്വല്‍, ഇരിയണ്ണി, എരിഞ്ചേരി, കോട്ടൂര്‍, കാനത്തൂര്‍, അല്ലാമ നഗര്‍, മാസ്ത്തിക്കുണ്ട്, എടനീര്‍, തേജസ് കോളനി, അമ്മങ്കോട് ലക്ഷം വീട് കോളനി എന്നീ കേന്ദ്രങ്ങളിലാണ് പ്രത്യേകം സംഘാടക സമിതി രൂപീകരിച്ച്
ശുചീകണ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
ബോവിക്കാനം ടൗണില്‍ ശുചീകരണ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിക്കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി മുഹമ്മദ് കുഞ്ഞി പഞ്ചായത്ത് തല ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സി.കെ പുഷ്പകുമാരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍
ശാന്തിനി ദേവി,
ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനീസ മന്‍സൂര്‍ മല്ലത്ത്, മെമ്പര്‍മാരായ ഇ. മോഹനന്‍, ജയകൃഷ്ണന്‍ മാസ്റ്റര്‍, നസീര്‍ മൂലടുക്കം, രമേശന്‍ മുതലപ്പാറ,
അനന്യ എം,
ലുബ്‌ന മുനീര്‍, മിസിരിയ റഫീഖ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. പ്രേമലത,
മെഡിക്കല്‍ ഒഫീസര്‍ ഡോ. ഷമീമ തന്‍വീര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍
കുഞ്ഞികൃഷണന്‍, ആസൂത്രണ സമിതി അംഗം ശരീഫ് കൊടവഞ്ചി, പൊതു പ്രവര്‍ത്തകരായ മന്‍സൂര്‍ മല്ലത്ത്, സിദ്ധീഖ് ബോവിക്കാനം, അബ്ദുല്‍ ഖാദര്‍ കുന്നില്‍, അബ്ദുള്ള ഹാജി ബാങ്കോക്ക്,
ഹംസ ചോയിസ്, മുസ്തഫ ബിസ്മില്ല, ഭാസ്‌ക്കരന്‍ ചേടിക്കാല്‍,
ശ്രീനി ബാവിക്കര, ഫൈസല്‍ പൊവ്വല്‍, ഹസൈന്‍ നവാസ്, കബീര്‍ ബാലനടുക്കം, മുഹമ്മദ് നേതൃത്വം നല്‍കി.
പൊവ്വലില്‍ നടന്ന ശുചീകരണ യജ്ഞത്തില്‍ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹനീഫ പൈക്ക, മെമ്പര്‍മാരായ ആയിഷ റഹിമാന്‍, റുഷ്ദ റസ്സാഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മുളിയാര്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍, പാലിയേറ്റീവ് അംഗങ്ങള്‍, അങ്കണ്‍വാടി വര്‍ക്കര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍, ആശാ വളണ്ടിയര്‍മാര്‍, ഹരിത കര്‍മ്മസേന അംഗങ്ങള്‍, തൊഴിലുറപ്പ് അംഗങ്ങള്‍, വ്യാപാരികള്‍, ഓട്ടോ ഡ്രൈവര്‍മാര്‍, ക്ലബ്ബ് – സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പാര്‍ട്ടി യുവജന പ്രവര്‍ത്തകര്‍, അദ്ധ്യാപകര്‍ തുടങ്ങിയവര്‍ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി. 29, 30 തിയ്യതികളിലായി മുളിയാറിലെ പ്രധാന പത്ത് കേന്ദ്രങ്ങളും സ്ഥാപനങ്ങളും ശുചീകരണം നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി മുഹമ്മദ് കുഞ്ഞി അറിയിച്ചു.




