നിവേദനം നല്‍കി

മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ ബദര്‍ നഗര്‍ പ്രദേശത്ത് തുടരുന്ന വൈദ്യുതി മുടക്കവും കുറഞ്ഞ വോള്‍ടേജും സംബന്ധിച്ച് മുസ്ലിം ലീഗ് വാര്‍ഡ് കമ്മിറ്റി ഇടപെട്ട് നിവേദനം നല്‍കി.

BADARPALLI 160 KV ട്രാന്‍സ്ഫോര്‍മറിന്റെ ശേഷിയില്ലായ്മ മൂലം നിരന്തര വൈദ്യുതി മുടക്കും ഗുരുതര വോള്‍ടേജ് ക്ഷാമവും അനുഭവപ്പെടുന്നതായി പരാതിയുണ്ട്.

വേനല്‍ക്കാലത്ത് പ്രശ്‌നം രൂക്ഷമായി, കുടിവെള്ള വിതരണവും ദൈനംദിന ജീവിതവും താറുമാറായിരിക്കുകയാണ്.

ഓക്‌സിജന്‍ മെഷീന്‍ ആശ്രയിക്കുന്ന രോഗികള്‍ക്കും ഇത് ഗുരുതര ഭീഷണിയാണ്.

ഇതുമായി ബന്ധപ്പെട്ട് ഒപ്പുശേഖരണം നടത്തുകയും, തുടര്‍ന്ന് മുസ്ലിം ലീഗ് വാര്‍ഡ് കമ്മിറ്റി മുഖാന്തിരം KSEB ഓഫീസില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു.

വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡന്റ് സമദ് ബണ്ടി, ജനറല്‍ സെക്രട്ടറി അബ്ദു നീട്ടത്തില്‍, കമ്മിറ്റി ഭാരവാഹികളായ അബ്ദുള്ള കണ്ണൂര്‍, അഷ്റഫ് തങ്ങള്‍,സലീം അക്കര കൂടാതെ യൂത്ത് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിദ്ദിഖ് ബദര്‍ നഗര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

എത്രയും പെട്ടെന്ന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന ഉറപ്പ് ഓഫീസില്‍ നിന്നും ലഭിച്ചു.

Scroll to Top