പുതിയ തന്ത്രവുമായി കുമ്പള മര്ച്ചന്റ് യൂത്ത് വിംഗ്: സീതാംഗോളി-പെര്ള- ബദിയടുക്ക- മുള്ളേരിയ റൂട്ടില് കെഎസ്ആര്ടിസി ബസ് അനുവദിക്കണം. നിവേദനം നല്കി.
കുമ്പള.കുമ്പളയില് സ്വകാര്യ ബസ് ജീവനക്കാരും,മര്ച്ചന്റ് യൂത്ത് വിംഗ് പ്രവര്ത്തകരും കുമ്പളയിലെ ട്രാഫിക് പരിഷ്കരണത്തെ ചൊല്ലി നഗരത്തില് കൊമ്പ് കോര്ത്തതോടെ പുതിയ തന്ത്രവുമായി മര്ച്ചന്റ് യൂത്ത് വിംഗ് നേതാക്കള് രംഗത്ത്.
സംസ്ഥാനത്ത് യുഡിഎഫ് ഭരണമെന്ന് എക്സിറ്റ് പോളുകള് പ്രവചിക്കുമ്പോള് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില് ഒന്നായ കെഎസ്ആര്ടിസി ബസുകളിലെ സ്ത്രീകള്ക്കുള്ള യാത്രാ സൗജന്യം പ്രയോജനപ്പെടുത്താന് കൂടുതല് സ്ത്രീ യാത്രക്കാറുള്ള കുമ്പള- സീതാംഗോളി- ബദിയടുക്ക-പെര്ള മുള്ളേരിയ-റൂട്ടുകളില് കെഎസ്ആര്ടിസി ബസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് മര്ച്ചന്റ് യൂത്ത് വിങ് ഭാരവാഹികള് കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുല് ഖാദര് ഹാജിക്ക് നിവേദനം നല്കി.
ഈ റൂട്ടിലോടുന്ന സ്വകാര്യബസ്സുകള് കുമ്പള നഗര മധ്യത്തില് നിര്ത്തി യാത്രക്കാരെ കയറ്റാണോ, ഇറക്കാണോ തയ്യാറാകാത്ത സാഹചര്യത്തിലാണ് മര്ച്ചന്റ് യൂത്ത് വിംഗ് ഇത്തരമൊരു നീക്കവുമായി രംഗത്ത് വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.മര്ച്ചന്റ് യൂത്ത് വിങ് ഭാരവാഹികളായ അഷ്റഫ് കെ എം സ്കൈലര്,ഹൈദര് അലി എ,അബൂബക്കര് സിദ്ദീഖ് എന്നിവരാണ് നിവേദനം സമര്പ്പിച്ചത്.
ഫോട്ടോ:കുമ്പളയില് നിന്ന് ബദിയടുക്ക, മുള്ളേരിയ,പെര്ള റൂട്ടുകളില് കെഎസ്ആര്ടിസി ബസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് മര്ച്ചന്റ് യൂത്ത് വിംഗ് ഭാരവാഹികള് നിവേദനം നല്കുന്നു.




