15
ഉദിനൂര്‍
എത്രയോ ദിവസം, എണ്ണമില്ലാത്ത മനുഷ്യാധ്വാനം ഉദിനൂരിലെ കലാവിളക്ക് താല്‍ക്കാലികമായി ഇന്നണയും. നാലാം ദിനത്തില്‍ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ കര്‍ടന്‍ താഴുമ്പോള്‍ 740 പോയിന്റ് നേടി ഹോസ്ദുര്‍ഗ് ഉപജില്ല കുതിക്കുന്നു. 714 പോയിന്റുമായി കാസര്‍കോടും 708 പോയിന്റുമായി ചെറുവത്തൂരും രണ്ടും മൂന്നും സ്ഥാനത്ത് പിന്നാലെയുണ്ട്. 178 പോയിന്റ് നേടി കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് ജില്ലയില്‍ ഒന്നാം സ്ഥാനത്ത്. 134 പോയിന്റുമായി പിലിക്കോട് ജിഎച്ച്എസ്എസ് രണ്ടും 130 പോയിന്റുമായി നീലേശ്വരം രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൂന്നാം സ്ഥാനത്തുമുണ്ട്. കലാ വിളക്ക് നാളെ മ്രത്സരങ്ങള്‍ അവസാനിക്കുന്നതോടെ ഉദിനുരില്‍ അണയുമ്പോള്‍ ആരായിരിക്കും കലാകിരീടം ചൂടുക എന്ന ആകാംക്ഷയുംഏറുകയാണ്.