വോട്ടെണ്ണല്‍: സ്ഥാനാര്‍ത്ഥി പ്രതിനിധികള്‍ക്കായി പരിശീലനം സംഘടിപ്പിച്ചു

വോട്ടെണ്ണലുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളുടെ ചീഫ് ഏജന്റുമാര്‍ക്കും മറ്റ് പ്രതിനിധികള്‍ക്കുമായി പരിശീലനം സംഘടിപ്പിച്ചു. കാസര്‍കോട് കളക്ടറേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലനം ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ എന്‍ ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു വോട്ടെണ്ണല്‍ പ്രക്രിയയെക്കുറിച്ച് ഏജന്റുമാര്‍ക്ക് ശരിയായ അവബോധം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം ഒരുക്കിയത്. സംസ്ഥാനതല മാസ്റ്റര്‍ പരിശീലകന്‍ എം വത്സന്‍, ജില്ലാതല മാസ്റ്റര്‍ പരിശീലകരായ ടി.വി. സജീവന്‍, കെ ജയരാജന്‍, കെ ലോഗേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Scroll to Top