മെയ് ദിനാചരണത്തിന്റെ ഭാഗമായി ഓട്ടോ തൊഴിലാളി യൂണിയന്‍ സിഐടിയു കാസര്‍ഗോഡ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തലും പൊതുയോഗവും സംഘടിപ്പിച്ചു. കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച പരിപാടി സിഐടിയു ഏരിയ പ്രസിഡന്റ് എ ആര്‍ ധന്യവാദ് ഉദ്ഘാടനം ചെയ്തു.
ഓട്ടോ തൊഴിലാളി യൂണിയന്‍ സിഐടിയു വൈസ് പ്രസിഡന്റ് എന്‍ രാമന്‍ അധ്യക്ഷത വഹിച്ചു. സുരേഷ് പാറക്കട്ട, ഷാഫി വിദ്യാ നഗര്‍, അമ്പരീഷ്, ലത്തീഫ്, അബ്ദുള്ള അറ്റൂര്‍ എന്നിവര്‍ സംസാരിച്ചു. സിഐടിയു ഏരിയ സെക്രട്ടറി ഷാഫി ചാലക്കുന്ന് സ്വാഗതം പറഞ്ഞു




