കാസര്‍കോട്:
എട്ട് മണിക്കൂര്‍ ജോലിക്കായി സമരം ചെയ്ത് ജീവത്യാഗം ചെയ്ത തൊഴിലാളികളെ അനുസ്മരിക്കുന്ന മെയ്ദിനത്തില്‍ തൊഴിലാളി ഐക്യത്തിന്റെ പ്രസക്തി വര്‍ദ്ധിച്ചിരിക്കയാണെന്ന് എസ്.ടി.യു ദേശീയ വൈസ് പ്രസിഡണ്ട് എ.അബ്ദുല്‍ റഹ്‌മാന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ലേബര്‍ കോഡില്‍ എട്ട് മണിക്കൂര്‍ ജോലി സമയം എന്നത് അട്ടിമറിക്കപ്പെട്ടിരിക്കുന്നു. തൊഴിലാളികളെ മറന്ന സര്‍ക്കാരുകള്‍ തൊഴിലാളി ദ്രോഹ നടപടികളുമായാണ് മുന്നോട്ട് പോകുന്നത്.
അവകാശ സമരങ്ങളിലൂടെ നേടിയെടുത്ത ആനുകൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടങ്ങളില്‍ ഐക്യത്തോടെ മുന്നോട്ട് പോകാന്‍ മുഴുവന്‍ തൊഴിലാളികളും മുന്നോട്ട് വരണമെന്നും അബ്ദുല്‍ റഹ്‌മാന്‍ പറഞ്ഞു.
എസ്. ടി. യു ജില്ലാ കമ്മിറ്റി കാസര്‍കോട് നടത്തിയ മെയ്ദിന റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡണ്ട് എ.അഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി മുത്തലിബ് പാറക്കെട്ട് സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.മുഹമ്മദ് അഷ്‌റഫ് മുഖ്യ പ്രഭാഷണം നടത്തി.
വൈസ് പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ യുദ്ധവിരുദ്ധ പ്രതിജ്ഞ്ഞക്ക് നേതൃത്വം നല്‍കി.സംസ്ഥാന സെക്രട്ടറി ഷരീഫ് കൊടവഞ്ചി മെയ് ദിന സന്ദേശം നല്‍കി.
ദേശീയ സെക്രട്ടി ബീഫാത്തിമ ഇബ്രാഹിം, നഗര്‍ സഭാ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം, ജില്ലാ ഭാരവാഹികളായ മൊയ്തീന്‍ കൊല്ലമ്പാടി, ഷുക്കൂര്‍ ചെര്‍ക്കള, സുബൈര്‍ മാര, ഹാരിസ് ബോവിക്കാനം,
ഹനീഫ പാറ ചെങ്കള പ്രസംഗിച്ചു.
തൊഴിലാളി ഐക്യത്തിന്റെ പ്രസക്തി വര്‍ദ്ധിച്ചു -എ.അബ്ദുല്‍ റഹ്‌മാന്‍




