കേരള കേന്ദ്ര സര്‍വകലാശാല അത്‌ലറ്റിക് മീറ്റ്:സ്‌കൂള്‍ ഓഫ് എജ്യൂക്കേഷന്‍ ചാമ്പ്യന്മാര്‍

പെരിയ: കേരള കേന്ദ്ര സര്‍വകലാശാല അത്‌ലറ്റിക് മീറ്റ് ‘ഊര്‍ജ്ജ 2026’ല്‍ സ്‌കൂള്‍ ഓഫ് എജ്യൂക്കേഷന്‍ ഓവറോള്‍ ചാമ്പ്യന്മാരായി. സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സസ് റണ്ണറപ്പായി. വിദ്യാര്‍ത്ഥികളില്‍ പുരുഷ വിഭാഗത്തില്‍ സാന്റോ സാലി (സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സസ്), അനില്‍ എ (സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സസ്), വനിതാ വിഭാഗത്തില്‍ ഫാത്തിമത്ത് അസ്മിന (സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സസ്) എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. അധ്യാപക വിഭാഗത്തില്‍ ഡോ ഇ. പ്രസാദ്, ഡോ. മഞ്ജു പെരുമ്പില്‍ എന്നിവരും അനധ്യാപക വിഭാഗത്തില്‍ കെ.പി. സജീഷും വ്യക്തിഗത ചാമ്പ്യന്മാരായി. മൂന്ന് ദിവസങ്ങളിലായി നടന്ന അത്‌ലറ്റിക് മീറ്റ് വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. വിന്‍സെന്റ് മാത്യു ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. വി.ബി. സമീര്‍ കുമാര്‍, ഡീന്‍ അക്കാദമിക് പ്രൊഫ. ജോസഫ് കോയിപ്പള്ളി, ഡീന്‍ സ്റ്റുഡന്റ്സ് വെല്‍ഫെയര്‍ പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട, സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ഡോ. അലി അക്ബര്‍, ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഇന്‍സ്ട്രക്ടര്‍മാരായ അശോകന്‍ ബി, ലിബി കെ.ആര്‍, സ്റ്റുഡന്റ് കൗണ്‍സില്‍ പ്രസിഡണ്ട് വിവേക് എം.എസ്. എന്നിവര്‍ സംസാരിച്ചു.

Scroll to Top