Wednesday, December 4, 2024
Home World 53ന്റെ നിറവില്‍ യുഎഇ

53ന്റെ നിറവില്‍ യുഎഇ

by KCN CHANNEL
0 comment

; ഐക്യത്തിന്റെ സന്ദേശവുമായി രാജ്യത്ത് ദേശീയ ദിനാഘോഷം
രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും.
അബുദാബി: യുഎഇയുടെ 53-ാമത് ദേശീയ ദിനം ഇന്ന്. രാജ്യമാകെ വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുക. ഇക്കുറി ഔദ്യോഗിക ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത് അല്‍ ഐനിലാണ്.

സൈനിക പരേഡ് ഉള്‍പ്പെടെ സംഘടിപ്പിക്കും. നേരിട്ടും തത്സമയ സംപ്രേഷണങ്ങളിലൂടെയും ആഘോഷ പരിപാടികള്‍ കാണാം. ദേശീയ ദിനത്തില്‍ പ്രത്യേക കരിമരുന്ന് പ്രയോഗങ്ങള്‍ ഗ്ലോബല്‍ വില്ലേജില്‍ സംഘടിപ്പിക്കും. റാസല്‍ഖൈമയില്‍ വമ്പന്‍ വെടിക്കെട്ട് ഉണ്ടാകും. രാജ്യത്ത് രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വാരാന്ത്യ അവധി കൂടി ചേരുമ്പോള്‍ ആകെ നാല് ദിവസമാണ് യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് ലഭിക്കുക. ദേശീയ ദിനത്തിന്റെ ഭാഗമായി വിവിധ എമിറേറ്റിലെ ഭരണാധികാരികള്‍ തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ചിരുന്നു.

1971 ഡിസംബര്‍ രണ്ടിനാണ് ദുബൈ, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ എന്നീ ആറ് പ്രവിശ്യകള്‍ ചേര്‍ന്ന് യുഎഇ എന്ന രാജ്യമായത്. 1972 ഫെബ്രുവരി 10ന് റാസല്‍ഖൈമയും ചേര്‍ന്നതോടെ ഏഴ് എമിറേറ്റുകള്‍ രാജ്യത്തിന്റെ ഭാഗമായി. യുഎഇയുടെ സ്ഥാപകരായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്റെയും ശൈഖ്റാ ഷിദ് ബിന്‍ സഈദ് ആല്‍ മക്തൂമിന്റെയും മൂല്യങ്ങളും കാഴ്ചപ്പാടുകളും ഉള്‍ക്കൊണ്ടുകൊണ്ടാണ് ‘സ്പി?രിറ്റ് ഓഫ് ദ യൂനിയന്‍’എന്ന സന്ദേശത്തിലൂടെ രാജ്യം വളര്‍ച്ചയുടെ പടവുകള്‍ താണ്ടി മുമ്പോട്ട് പോകുന്നത്. യുഎഇ പ്രസിഡന്റും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്റെയും, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തമിന്റെയും നേതൃത്വവും മൂല്യങ്ങളും രാജ്യത്തിന് സമൃദ്ധിയും പുരോഗതിയും സമ്മാനിച്ച് ജൈത്രയാത്ര തുടരുകയാണ്.

You may also like

Leave a Comment