സംസ്ഥാനത്ത് പോളിങ് 79.70 ശതമാനം; കണക്ക് പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ ഇതുവരെയുള്ള പോളിങ് 79.70 ശതമാനമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍. ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍
പരി?ഗണിക്കുമെന്നും ആകെ 54,984 സര്‍വീസ് വോട്ടുകളാണുള്ളതെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ അന്തിമ പോളിങ് ശതമാനം വരാത്തത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിനിടെയാണ് മെയ് 1 വരെയുള്ള ആകെ പോളിങ് ശതമാനത്തിന്റെ കണക്ക് വോട്ടെണ്ണലിന്റെ തലേദിവസം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടത്. അന്തിമ പോളിങ് ശതമാനം പിന്നീട് പ്രഖ്യാപിക്കും.
തിങ്കളാഴ്ച രാവിലെ എട്ടിന് പോസ്റ്റല്‍ വോട്ടുകളും 8.30 ഓടെ ഇവിഎമ്മും (ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍) എണ്ണി തുടങ്ങുമെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു. കൃത്യമായ കാര്യങ്ങള്‍ മനസിലാക്കി കൊടുത്തിട്ട് മാത്രമേ അടുത്ത റൗണ്ടിലേക്ക് പോവേണ്ടതുള്ളു എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 140 റിട്ടേണിങ് ഓഫീസര്‍മാരും 1340 അഡീഷണല്‍ റിട്ടേണിങ് ഓഫീസര്‍മാരും 4208 സൂക്ഷ്മനിരീക്ഷകരും 4208 കൗണ്ടിങ് സൂപ്പര്‍വൈസര്‍മാരും 5563 കൗണ്ടിങ് അസിസ്റ്റന്‍ഡുമാരും ഉള്‍പ്പെടെ ആകെ 15,465 ഉദ്യോഗസ്ഥരാണ് വോട്ടെണ്ണലിന്റെ ഭാഗമാകുന്നത്. 32,301 പൊലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഉണ്ടാകും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ക്യൂആര്‍ കോഡുള്ള ഐഡി നിര്‍ബന്ധമാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മെയ് ആറ് വരെ ബാധകമാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.
അതേസമയം, വോട്ടെണ്ണലുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ഓഫീസര്‍ മാര്‍?ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഒരു തരത്തിലും തിടുക്കം പാടില്ലെന്നും കൃത്യതയാണ് വേണ്ടതെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. ഇതോടെ വോട്ടെണ്ണല്‍ നീളാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. ഫോം സി അനുസരിച്ചുള്ള ഫലപ്രഖ്യാപനത്തിന് വൈകിട്ട് അഞ്ചുമണി ആകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.
തെറ്റ് സംഭവിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും. ഉദ്യോഗസ്ഥരോട് പരിശീലനത്തിനിടെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. നാല് മണിയോ അഞ്ച് മണിയോ ആയാലും പ്രശ്നമില്ല. പക്ഷേ നിലവിലെ നിയമപ്രകാരം കൃത്യമായി വോട്ടെണ്ണല്‍ നടക്കണം എന്നാണ് പറഞ്ഞിരിക്കുന്നതെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. പോസ്റ്റല്‍ ബാലറ്റിന്റെ കാര്യത്തിലും ഇവിഎമ്മിന്റെ കാര്യത്തിലും ഒരു തിടുക്കവും പാടില്ല. കൗണ്ടിങ് ഏജന്റുമാര്‍ക്ക് കൃത്യമായി കാര്യങ്ങള്‍ മനസിലായിട്ടു മാത്രം അടുത്ത റൗണ്ടിലേക്ക് പോയാല്‍ മതിയെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.
ഏഴ് മണിക്ക് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ സ്‌ട്രോങ് റൂം തുറക്കും. അത് വീഡിയോയില്‍ ചിത്രീകരിക്കും. പോസ്റ്റല്‍ വോട്ടുകള്‍ എട്ട് മണിക്ക് എണ്ണിത്തുടങ്ങും. അര മണിക്കൂറിന് ശേഷം ഇവിഎമ്മുകള്‍ എണ്ണും. ഇവിഎം മെഷിന്റെ ഫലം ആകും ആദ്യം വരികയെന്നും രത്തന്‍ ഖേല്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.




