എന്‍.എം എം എസ് കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു.

തൃക്കരിപ്പൂര്‍: . കൈക്കോട്ട്കടവ്. പൂക്കോയ തങ്ങള്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ 2025- 26 അധ്യായന വര്‍ഷത്തില്‍ നാഷണല്‍ മീന്‍സ് കo മെറിറ്റ് സ്‌കോളര്‍ഷിപ്പ് കരസ്ഥമാക്കിയ കൈക്കോട്ടുകടവിലെ കുട്ടികളെ അനുമോദിച്ചു.
ഇപ്രാവശ്യം 9 കുട്ടികള്‍ എന്‍ എം എം എസ് നേടി കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ രണ്ടാം സ്ഥാനം കൈക്കോട്ട് കടവ് സ്‌കൂള്‍ കരസ്ഥമാക്കി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബി വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങ് കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ ശ്രീ രോഹിന്‍ രാജ് കെഎഎസ് അവര്‍കള്‍ ഉദ്ഘാടനം ചെയ്തു. സ്‌കോളര്‍ഷിപ്പ് കരസ്ഥമാക്കിയ മുഴുവന്‍ കുട്ടികള്‍ക്കും ചടങ്ങില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സമ്മാനം വിതരണം ചെയ്തു. ചടങ്ങില്‍ പിടിഎ പ്രസിഡണ്ട് നസീര്‍ തൃക്കരിപ്പൂര്‍ ,സ്‌കൂള്‍ മാനേജര്‍ കുഞ്ഞബ്ദുള്ള ടി, എന്നിവര്‍ .അധ്യാപകരായ ശശിധരന്‍ പി,ഹമീദ് പി, മുഹമ്മദ് അന്‍സാര്‍ എന്‍, ഫൈസല്‍ എം, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
സ്റ്റാഫ് സെക്രട്ടറി ശ്യാംകുമാര്‍ എവി സ്വാഗതവും ഷാഹിദ എം നന്ദിയും പറഞ്ഞു.

Scroll to Top