വ്യത്യസ്ത അനുഭവങ്ങളുമായി എസ്.കെ.എസ്.എസ്.എഫ് യൂണിറ്റ് പള്‍സ് – ജില്ലയിലുടനീളം സജീവ പങ്കാളിത്തം

കാസര്‍കോട്:
എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച യൂണിറ്റ് പള്‍സ് പരിപാടി ജില്ലയിലുടനീളം വ്യത്യസ്ത അനുഭവങ്ങളോടെ ശ്രദ്ധേയമായി. വിവിധ ശാഖകളില്‍ നടന്ന പരിപാടികള്‍ക്ക് ജില്ലയും മേഖലയും ഭാരവാഹികള്‍ നേതൃത്വം നല്‍കി. യുവജനങ്ങളുടെ ആത്മീയവും സാമൂഹികവുമായ ഉണര്‍വ്വിനായി സംഘടിപ്പിച്ച യൂണിറ്റ് പള്‍സ് പുതുമയാര്‍ന്ന അനുഭവമായി മാറി.
ജില്ലയിലെ മുന്നൂറോളം കേന്ദ്രങ്ങളില്‍ നടന്ന പരിപാടികളില്‍ പ്രാദേശിക നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സജീവ പങ്കാളിത്തം ശ്രദ്ധേയമായി. സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുന്നതിലും യുവജനങ്ങളെ സമൂഹത്തില്‍ കൂടുതല്‍ സജീവമാക്കുന്നതിലും യൂണിറ്റ് പള്‍സ് വലിയ പങ്കുവഹിച്ചു. ”മെയ് മാസം കരുത്ത്” എന്ന പേരില്‍ ജില്ലയിലെ എല്ലാ ശാഖകളിലും കരുത്ത് ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ബെദിരയില്‍ നടന്ന യൂണിറ്റ് പള്‍സ് പരിപാടി ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര ഉദ്ഘാടനം ചെയ്തു. ശാക്കീര്‍ ഇര്‍ഷാദി അധ്യക്ഷത വഹിച്ചു. ഫൈസല്‍ ഹുദവി സ്വാഗതം പറഞ്ഞു. ഹാരിസ് ഫൈസി ബെദിര പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. മുഹമ്മദ് അദ്‌നാന്‍ ബി.എ, മിന്‍ഹാജ് ബി.എം, അബ്ബാസ് ഹസീബ്, അബ്ദുല്‍ ഹാദില്‍, മുഹമ്മദ് റുവൈദ്, യൂസഫ് ബി.എസ്, മുഹമ്മദ് മിറാസ്, സുഹൈല്‍, ഔഫ്, അബ്ദുല്‍ ബാസിത്, മുഹമ്മദ് ശഹ്‌റു, അനസ്, ജുബൈന്‍, ഹസൈനാര്‍ താനിയത്ത്, മുഹമ്മദ് നിഹാല്‍, മുനീര്‍, അബ്ദുല്ല പി.എ, സജീര്‍, ബാകിര്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.
പടന്ന തെക്കേപ്പുറത്ത് ജില്ലാ പ്രസിഡന്റ് സുബൈര്‍ ദാരിമി പടന്ന ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അലി പി അധ്യക്ഷത വഹിച്ചു. സഅദ് എല്‍.കെ സ്വാഗതം പറഞ്ഞു.
കാഞ്ഞങ്ങാട് പുഞ്ചാവിയില്‍ ജില്ലാ ട്രഷറര്‍ സഈദ് അസ്അദി പുഞ്ചാവി ഉദ്ഘാടനം ചെയ്തു. ജഅ്ഫര്‍ അശ്‌റഫി അധ്യക്ഷത വഹിച്ചു. സിയാദ് എം സ്വാഗതം പറഞ്ഞു. അജ്‌നാസ് പ്രസംഗിച്ചു.
കൊല്ലമ്പാടിയില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഫാറൂഖ് ദാരിമി കൊല്ലമ്പാടി ഉദ്ഘാടനം ചെയ്തു. സമദ് കൊല്ലമ്പാടി അധ്യക്ഷത വഹിച്ചു. ഷബീബ് കരിപ്പൊടി സ്വാഗതം പറഞ്ഞു. സ്വഫ്വാന്‍ അണങ്കൂര്‍, ഷറഫുദ്ദീന്‍ മൗലവി എന്നിവര്‍ വിഷയം അവതരിപ്പിച്ചു.
ബെളിഞ്ചം യൂണിറ്റില്‍ ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി സിദ്ദിഖ് ബെളിഞ്ചം ഉദ്ഘാടനം ചെയ്തു. സിദ്ദിഖ് ദാരിമി അധ്യക്ഷത വഹിച്ചു. അനസ് അലാബി സ്വാഗതം പറഞ്ഞു.
അയ്യൂര്‍ പെരിങ്കടി ശാഖയില്‍ ജില്ലാ വൈസ് പ്രസിഡന്റ് കബീര്‍ ഫൈസി പെരിങ്കടി ഉദ്ഘാടനം ചെയ്തു. നിസാമുദ്ധീന്‍ അസ്ഹരി അധ്യക്ഷത വഹിച്ചു. ബാദുഷ അസ്ഹരി സ്വാഗതം പറഞ്ഞു.
കാക്കടവ് യൂണിറ്റില്‍ ജില്ലാ വൈസ് പ്രസിഡന്റ് യൂനുസ് ഫൈസി കാക്കടവ് ഉദ്ഘാടനം ചെയ്തു. ഖലീല്‍ എ.കെ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം പി സ്വാഗതം പറഞ്ഞു. പേരാലില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം റാസിഖ് ഹുദവി ഉദ്ഘാടനം ചെയ്തു. മൊഗ്രാലില്‍
ജില്ലാ വൈസ് പ്രസിഡണ്ട് സയ്യിദ് ഹംദുല്ല തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

Scroll to Top