കാസര്‍കോട്: വീട്ടു പറമ്പില്‍ നിന്നു തേങ്ങകളും കോഴിക്കൂട്ടില്‍ നിന്നു കോഴികളെയും മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. കുബണൂര്‍, കിദക്കാറിലെ കെ. വിശ്വനാഥ (50)നെയാണ് കുമ്പള ഇന്‍സ്പെക്ടര്‍ കെ.പി വിനോദ് കുമാര്‍, എസ്.ഐ കെ. ശ്രീജേഷ് എന്നിവര്‍ അറസ്റ്റു ചെയ്തത്. കുബണൂരിലെ അബ്ദുല്‍ ഖാദറിന്റെ പരാതി പ്രകാരമാണ് അറസ്റ്റ്. ഒരു മാസത്തിനിടയില്‍ പരാതിക്കാരന്റെ വീട്ടുപറമ്പില്‍ നിന്നു 150 തേങ്ങകളാണ് മോഷണം പോയത്. കോഴിക്കൂട്ടില്‍ നിന്നു 3600 രൂപ വില വരുന്ന 4 കോഴികളെയും കാണാതായി. ഇതോടെ അബ്ദുല്‍ ഖാദര്‍ പൊലീസില്‍ പരാതി നല്‍കി. കവര്‍ച്ചയ്ക്കു പിന്നില്‍ വിദൂരദിക്കുകളില്‍ ഉള്ളവരല്ലെന്ന നിഗമനത്തിലെത്തിയ പൊലീസ് പലരെയും നിരീക്ഷിച്ചിരുന്നു. സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഉപ്പളയിലെ ഒരു കോഴിക്കടയില്‍ എത്തിയ പൊലീസ് സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു. കോഴിയുമായി കടയില്‍ എത്തിയ വിശ്വനാഥന്റെ ദൃശ്യങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിനു പിന്നില്‍ വിശ്വനാഥനാണെന്ന കാര്യം വ്യക്തമായത്. ഇയാളെ കോടതി രണ്ടാഴ്ചത്തേക്കു റിമാന്റു ചെയ്തു. പൊലീസ് സംഘത്തില്‍ എസ്.സി.പി.ഒമാരായ മനു, വിനോദ് എന്നിവരും ഉണ്ടായിരുന്നു. അതേ സമയം മോഷ്ടാവ് അറസ്റ്റിലായ വിവരമറിഞ്ഞ് പത്തോളം പേര്‍ സമാന രീതിയിലുള്ള പരാതികളുമായി കുമ്പള പൊലീസിനെ സമീപിച്ചു.
പറമ്പില്‍ നിന്നു തേങ്ങയും കൂട്ടില്‍ നിന്നു കോഴിയും മോഷണം; യുവാവ് അറസ്റ്റില്‍,
39
previous post