സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. പവന് 320 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ രണ്ട് ദിവസങ്ങള്‍ക്ക് ശേഷം സ്വര്‍ണവില വീണ്ടും 57,000 കടന്നു. വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 57,040 രൂപയാണ്.
നവംബര്‍ അവസാന വാരം മുതല്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്. 56,000 ത്തിലും 57,000 ത്തിലുമായി സ്വര്‍ണവില കൂടിയും കുറഞ്ഞും ഇരിക്കുന്നു. നവംബര്‍ 26 ന് പവന് 960 രൂപ ഒറ്റയടിക്ക് കുറഞ്ഞിരുന്നു. ഇസ്രായേല്‍-ഹിസ്ബുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇസ്രായേലും ലെബനനും ധാരണയില്‍ എത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് അന്താരാഷ്ട്ര സ്വര്‍ണവില കുറഞ്ഞത്. തുടന്ന് ഇതുവരെ നേരിയ തോതിലുള്ള വര്‍ധനവും ഇടിവുമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 7130 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5890 രൂപയാണ്. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 97 രൂപയാണ്.