Wednesday, December 4, 2024
Home Kerala ഡി സതീശന്റെ ‘ഫത്വ’ യോട് പാണക്കാട്ടെ ഖാളിമാര്‍ യോജിക്കുന്നുണ്ടോ -ഐ എന്‍ എല്‍

ഡി സതീശന്റെ ‘ഫത്വ’ യോട് പാണക്കാട്ടെ ഖാളിമാര്‍ യോജിക്കുന്നുണ്ടോ -ഐ എന്‍ എല്‍

by KCN CHANNEL
0 comment

കോഴിക്കോട് : പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചതിനിടയില്‍ കയറി, മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പുറപ്പെടുവിക്കുന്ന ‘ഫത്വ’ യോട് പാണക്കാട്ടെ ഖാളിമാര്‍ യോജിക്കുന്നുണ്ടോ എന്ന് ഐ എന്‍ എല്‍ സംസ്ഥാന കമ്മിറ്റി. മുനമ്പത്തേത് വഖഫ് ഭൂമിയല്ല എന്ന് വരുത്തിത്തീര്‍ക്കാന്‍ സതീശന്‍ നടത്തുന്ന പിത്തലാട്ടങ്ങള്‍ ആര്‍ എസ് എസും കാസ പോലുള്ള അത്യന്തിക ചിന്താഗതിക്കാരും ദേശീയ തലത്തില്‍ ആഘോഷിക്കുന്നുണ്ട്. വഖഫിന്റെ ‘മതകര്‍മശാസ്ത്രം’ എടുത്തു കാട്ടിയാണ് സതീശന്‍ വിഡ്ഡിത്തങ്ങള്‍ വിളമ്പുന്നത്. ഉപാധിയോട് കൂടിയ വഖഫിന് സാധുത ഇല്ലത്രെ. വക്കീലായ സതീശന്‍ ഏത് ഗുരുമുഖത്തു നിന്നാണ് ഈ മണ്ടത്തരങ്ങള്‍ പഠിച്ചത് ? മുനമ്പം വഖഫ് ഭൂമിയുടെ 80 ശതമാനവും കൈയ്യേറിയ റിസോര്‍ട്ട് മാഫിയയില്‍ നിന്നും ബാര്‍ മുതലാളിമാരില്‍ നിന്നും കൈപ്പറ്റിയ കോടികള്‍ക്ക് നന്ദി കാട്ടാന്‍ സതീശന്‍ ഇതും ഇതിനപ്പുറവും പ്രചരിപ്പിക്കും. എന്നാല്‍ ഇസ്ലാമിന്റെ മൊത്ത കുത്തക കച്ചവടക്കാരായ പാണക്കാട്ടെ തങ്ങന്മാര്‍ ഈ നിലപാടിനെ അംഗീകരിക്കുന്നുണ്ടോ എന്നറിയാന്‍ കേരളീയ മസ്ലിം സമൂഹത്തിന് അവകാശമുണ്ട്. തുടക്കം മുതല്‍ സതീശനും പി കെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് തങ്ങളും ഒളിച്ചു കളി നടത്തുകയാണെന്ന് സാമാന്യ ജനങ്ങള്‍ പോലും മനസ്സിലാക്കിയിട്ടുണ്ട്. സംഘപരിവാറുമായി പ്രതിപക്ഷ നേതാവ് ഉണ്ടാക്കിയ പരസ്യ കൂട്ടുകെട്ടിനെതിരെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ രംഗത്തു വരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു

You may also like

Leave a Comment