19
തൃക്കരിപ്പൂര്‍ :- ‘മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം’ എന്ന പ്രമേയത്തില്‍ നടക്കുന്ന സമസ്ത കേരള സുന്നീ യുവജന സംഘം എഴുപതാം വാഷികത്തിന്റെ ഭാഗമായി എസ്. വൈ. എസ് ആയിറ്റി യൂനിറ്റ് കമ്മിറ്റി സൗഹൃദച്ചായ സംഘടിപ്പിച്ചു. തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മ്മാന്‍ ശംസുദ്ദീന്‍ ആയിറ്റി ഉദ്ഘാടനം ചെയ്ത പ്രസ്തുത പരിപാടി മാനവീക മൂല്യങ്ങളുടെയും, സ്‌നേഹ സൗഹാര്‍ദ്ദങ്ങളുടെയും അനുഭവങ്ങള്‍ പങ്കുവെക്കുന്ന സൗഹൃദ വിരുന്നായി മാറുകയായിരുന്നു.
ഡിസംബര്‍ 27, 28, 29 തീയ്യതികളില്‍ തൃശൂരില്‍ നടക്കുന്ന കേരള യുവജന സമ്മേളനത്തിന് മുന്നോടിയായി നടന്ന പരിപാടിയില്‍ അബ്ദുല്‍ ഖാദര്‍ സഅദി അദ്ധ്യക്ഷത വഹിച്ചു. ഇസ്മാഈല്‍ സഅദി വെള്ളാപ് ഷാജഹാന്‍ ആയിറ്റി ആശംസകല്‍ള്‍ നേര്‍ന്ന് സംസാരിച്ചു. ഇബ്രാഹിം അമാനി സ്വാഗതവും മുത്തലിബ് നങ്ങാരത്ത് നന്ദിയും പറഞ്ഞു.