പൊള്ളുന്ന വേനല്‍ ചൂടില്‍ മനസ്സിനും ശരീരത്തിനും ആശ്വാസക്കുളിരായ് വേനല്‍ കുളിര്‍..

വേനല്‍ ചൂടില്‍ ദാഹിച്ച് വലയുന്നവര്‍ക്ക് ആശ്വാസമായി മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി ഒരുക്കിയ വേനല്‍ കുളിര്‍.
ചൂടിന്റെ കാഠിന്യം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ദാഹശമനമേകിയ വേനല്‍ കുളിര്‍ കൗണ്ടര്‍ മൂന്ന് ദിവസങ്ങളിലായി ആയിരക്കണക്കിന് ആളുകള്‍ക്ക് ആശ്വാസം പകര്‍ന്നു.
കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ് തലപ്പാടി ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപമാണ് യൂത്ത് ലീഗ് കൗണ്ടര്‍ ഒരുക്കിയത്.
കാസര്‍കോട് നഗരത്തില്‍ എത്തുന്ന ആവശ്യക്കാര്‍ക്ക് വേനല്‍ കുളിരുമായി സമാശ്വാസം പകര്‍ന്നത് മാതൃകാപരമായ പ്രവര്‍ത്തനമാന്നെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്റഫ് എടനീര്‍ അഭിപ്രായപ്പെട്ടു.
കാസര്‍കോട് മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡണ്ട് മുസമ്മില്‍ ഫിര്‍ദൗസ് നഗര്‍ , ജനറല്‍ സെക്രട്ടറി അനസ് കണ്ടത്തില്‍ , ട്രഷറര്‍ സഫ്വാന്‍ അണങ്കൂര്‍ ,
യൂത്ത്ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് , മണ്ഡലം സെക്രട്ടറി ജലീല്‍ തുരുത്തി,
മുനിസിപ്പല്‍ യൂത്ത് ലീഗ് വൈസ് പ്രസിസണ്ടുമാരായ നിയാസ് അഹ്‌മദ് ചേരങ്കൈ,നൗഷാദ് കൊറക്കോട് , സമീന മുജിബ് , സെക്രട്ടറിമാരായ താജു ബെല്‍ക്കാട് , ഷാക്കിര്‍ ഇര്‍ഷാദി , റംസീന റിയാസ് , നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം , വൈസ് ചെയര്‍മാന്‍ കെ.എം.ഹനീഫ് , പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ജാഫര്‍ കമാല്‍ ,ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഹമീദ് ബെദിര , കൗണ്‍സിലര്‍മാരായ ഫിറോസ് അടുക്കത്ത്ബയല്‍ , റഹ്‌മാന്‍ തൊട്ടാന്‍ , മറ്റു ജനപ്രതിനിധികള്‍ ,
മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി , മുന്‍ നഗരസഭാധ്യക്ഷ ബീഫാത്തിമ ഇബ്രാഹീം , എം എസ് എഫ് മുനിസിപല്‍ പ്രസിഡണ്ട് സജീര്‍ ബെദിര , ബാങ്കോട് യൂത്ത് ലീഗ് സെക്രട്ടറി സിറാസ് തളങ്കര , അജ്മല്‍ തളങ്കര , മുഹമ്മദ് കുഞ്ഞി തായലങ്ങാടി , മുജീബ് , ചേരങ്കൈ ശാഖാ പ്രസിഡണ്ട് കബീര്‍ സി.ഐ, കെ ബി സിദ്ധീഖ് ചേരങ്കൈ , നെല്ലിക്കുന്ന് ശാഖാ പ്രസിഡണ്ട് നൗഫല്‍ , ഹസ്സന്‍ പതിക്കുന്നില്‍ , അണങ്കൂര്‍ ശാഖാ പ്രസിഡണ്ട് ഷാനു കെ എസ് , സെക്രട്ടറി മജീദ് അറഫ , മാഹിന്‍ കുന്നില്‍ , താത്തു തല്‍ഹത് തുടങ്ങിയവര്‍ സംബന്ധിച്ചു.

Scroll to Top