കാസറഗോഡ് : ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തില്‍ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി കലക്ടറേറ്റ് പരിസരത്ത് ആഹ്ലാദപ്രകടനം സംഘടിപ്പിച്ചു. നിരവധി സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുത്ത പരിപാടിയില്‍ ഇടത് ദുര്‍ഭരണത്തില്‍ നിന്നും കേരളം മോചിതമായതിലുള്ള ആവേശകരമായ മുദ്രാവാക്യങ്ങള്‍ മുഴങ്ങി.
പുതിയ ഭരണത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷേമത്തിനും അവകാശ സംരക്ഷണത്തിനും കൂടുതല്‍ പ്രാധാന്യം ലഭിക്കുമെന്ന പ്രതീക്ഷയാണ് ജീവനക്കാര്‍ക്കുള്ളതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത എസ്.ഇ.യു സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.എം ഷഫീഖ് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് അബ്ദുള്‍ റഹ്‌മാന്‍ നെല്ലിക്കട്ട അധ്യക്ഷത വഹിച്ചു.
ജില്ലാ ജന.സെക്രട്ടറി ശിഹാബ് ഒ.എം സ്വാഗതം പറഞ്ഞു. എസ്.ഇ.യു മുന്‍ സംസ്ഥാന ട്രഷറര്‍ നാസര്‍ നങ്ങാരത്ത് , സ്റ്റേറ്റ് സെക്രട്ടറി ടി.സലീം, ബീരു പി മുഹമ്മദ്,സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ കെ.എന്‍.പി മുഹമ്മദലി എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ ട്രഷറര്‍ സിയാദ് പി നന്ദി പറഞ്ഞു.
ഹസ്സൈനാര്‍ ഹിദായത്ത് നഗര്‍, നജീബ് ബല്ല , കെ പി ഹംസത്ത്, റാഷിദ കെ.എ, അഷ്റഫ് കല്ലിങ്കാല്‍, സാദിഖ്. എം,ഇഖ്ബാല്‍,ടി.കെ,അഷ്റഫ് ചെര്‍ക്കള ,ജംഷാദ് തുടങ്ങിയര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.




