കാസര്‍ഗോഡ്: ഇടതു സര്‍ക്കാരിന്റെ കഴിഞ്ഞ 10 വര്‍ഷത്തെ ദുര്‍ഭരണത്തിന് അറുതി വരുത്തിക്കൊണ്ട് യുഡിഎഫിനെ വന്‍ ഭൂരിപക്ഷത്തോടുകൂടി അധികാരത്തില്‍ എത്തിച്ച കേരളീയ ജനതയ്ക്ക്
അഭിവാദ്യമര്‍പ്പിച്ചും നന്ദി രേഖപ്പെടുത്തിയും കാസര്‍ഗോഡ് കലക്ടറേറ്റില്‍ യുണൈറ്റഡ് ടീച്ചേഴ്‌സ് & എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തില്‍ മധുര പലഹാര വിതരണം ചെയ്തു. യു ടി ഇ എഫ് ജില്ലാ ചെയര്‍മാന്‍ ലോകേഷ് എം ബി ആചാര്‍ ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഒ എം ഷഫീഖ് , എന്‍ ജി ഒ അസോസിയേഷന്‍ ജില്ല പ്രസിഡണ്ട് എ ടി ശശി , കെ പി എസ് ടി എ ജില്ലാ പ്രസിഡണ്ട് ഗോപാലകൃഷ്ണന്‍ കുണ്ടൂച്ചി , വത്സല കൃഷ്ണന്‍ ,എം ടി പ്രസീത , വി ടി പി രാജേഷ്, വി എം രാജേഷ് , നൗഫല്‍ നെക്രാജെ , എ ഹസൈനാര്‍ , നവനീത് കൃഷ്ണന്‍ , രഘു ഇരിയണ്ണി , ജയരാജ് പെരിയ , ഗിരിജ മാപ്പിടിച്ചേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
യു.ഡി എഫ് വിജയം: യു ടി എഫ് നേതൃത്വത്തില്‍ മധുര പലഹാരം വിതരണം ചെയ്തു




